കോണോത്തുപുഴ മുതല്‍ കരിങ്ങാച്ചിറ വരെ ശുചീകരിക്കും -കലക്ടര്‍

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിലെ കോണോത്തുപുഴ മുതല്‍ കരിങ്ങാച്ചിറ വരെയുള്ള അഞ്ച് കി.മീറ്റര്‍ ഭാഗം പോള വാരി വൃത്തിയാക്കുമെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. ഒരാഴ്ചക്കകം പദ്ധതിരേഖ തയാറാക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് അദ്ദേഹം നിര്‍ദേശം നൽകി. ഇരുമ്പനം റെയിൽവേ മേല്‍പ്പാലത്തിന് പടിഞ്ഞാറ് കോണോത്തുപുഴയുടെ ഭാഗം യന്ത്രം ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ പോള കളയല്‍ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തില്‍ കടമ്പ്രയാര്‍ വൃത്തിയാക്കിയതുപോലെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും കോണോത്തുപുഴ ശുചീകരിക്കുക. 18 കി.മീറ്റര്‍ നീളമുള്ള പുഴയുടെ അഞ്ച് കി.മീറ്റർ ആദ്യഘട്ടത്തിലും ബാക്കി അടുത്തവർഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുമാണ് വൃത്തിയാക്കുക. കഴിഞ്ഞ നാലുവര്‍ഷത്തിനിെട ഇവിടെ പോള വാരി വൃത്തിയാക്കിയിട്ടില്ലെന്നും പ്രദേശവാസികള്‍ക്ക് വെള്ളക്കെട്ടുമൂലം പ്രയാസം അനുഭവിക്കുന്നതായും െറസിഡൻറ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ കലക്ടറെ അറിയിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സൻ ചന്ദ്രികാദേവി, കൗണ്‍സിലര്‍ ടി.എസ്. ഉല്ലാസന്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥർ, െറസിഡൻറ്സ് അസോസിയേഷന്‍ പ്രതിനിധികൾ എന്നിവരും പെങ്കടുത്തു. ക്യാപ്ഷന്‍: er2 konoth puzha ഇരുമ്പനം ഭാഗത്ത് കോണോത്തുപുഴയില്‍ യന്ത്രം ഉപയോഗിച്ച് പോള കളയല്‍ പ്രവൃത്തിക്ക് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല മേല്‍നോട്ടം വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.