കോലാട്ടുകാവ് ഭഗവതി ക്ഷേത്രം താലപ്പൊലി ഞായറാഴ്ച മുതൽ

ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ വക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവം ഞായറാഴ്ച മുതൽ 22 വരെ വിവിധ പരിപാടികളോടെ നടക്കും. ഞായറാഴ്ച വൈകീട്ട് 7.30നും എട്ടിനും മധ്യേ ക്ഷേത്രം തന്ത്രി പുരുഷൻ ആമ്പല്ലൂർ, മേൽശാന്തി പ്രത്യുഷ് നായരമ്പലം എന്നിവരുടെ മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. വൈകീട്ട് അഞ്ചിന് കൊടി, കൊടിക്കയർ എന്നിവ മുഡൂർ സുജയി​െൻറ വസതിയിൽനിന്ന് സ്വീകരിച്ചാനയിക്കും. രാത്രി 8.45ന് ടി.വി താരം വിനീത് വാസുദേവൻ നയിക്കുന്ന ചാക്യാർകൂത്ത് നടക്കും. ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടക്കം. 19ന് വൈകീട്ട് അഞ്ചിന് താലംവരവ്, രാത്രി ഒമ്പതിന് നൃത്തനൃത്യങ്ങൾ, 20ന് വൈകീട്ട് അഞ്ചിന് താലംവരവ്, 6.30ന് ഗണപതിക്ക് അപ്പം മൂടൽ, രാത്രി ഒമ്പതിന് കൊച്ചിൻ വോയ്സ് നയിക്കുന്ന 'മെഗാഷോ' എന്നിവ നടക്കും. 21ന് ്വൈകിട്ട് ദീപാരാധനക്ക് ശേഷം ദിലീഷ് അശോകപുരം നയിക്കുന്ന തായമ്പക, രാത്രി ഒമ്പതിന് പുത്തൻചിറ കെ.ടി. വിനോദ് നയിക്കുന്ന കളമെഴുത്തുംപാട്ടും എന്നിവ നടക്കും. 22ന് രാവിലെ 11.30ന് പ്രസാദമൂട്ട്, വൈകീട്ട് മൂന്നിന് മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ നേച്ചർ കവലയിൽനിന്ന് പകൽപൂരം, രാത്രി 11ന് ഗുരുതേജസ്സ് കവലയിൽനിന്ന് താലം എഴുന്നള്ളിപ്പ് എന്നിവ നടക്കും. സംയുക്ത ട്രേഡ് യൂനിയൻ സമിതി സായാഹ്ന ധർണ ആലുവ: കേന്ദ്ര സർക്കാറി​െൻറ തൊഴിലാളി വിരുദ്ധ ബജറ്റിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തി​െൻറ ഭാഗമായി സംയുക്ത ട്രേഡ് യൂനിയൻ സമിതി ആലുവ മേഖലയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിന് മുന്നിൽ നടന്ന ധർണ ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡൻറ് ആനന്ദ് ജോർജ് അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയൻ ഭാരവാഹികളായ എ.പി. ഉദയകുമാർ, എ. ഷംസുദ്ദീൻ, കെ.ജെ. ഡൊമിനിക്, പി.എം. സഹീർ, അഷ്റഫ് വള്ളൂരാൻ, എം.കെ.എ. ലത്തീഫ്, കെ.പി. സിയാദ്, പോളി ഫ്രാൻസിസ്, പി.കെ. അബ്‌ദുൽ കരീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.