ഗുണ്ടപ്പിരിവ്​ നൽകിയില്ല; സ്വകാര്യ ബസിന് നേര ആക്രമണമെന്ന് പരാതി

കൊച്ചി: ഗുണ്ടപ്പിരിവ് നൽകാത്തതി​െൻറ പേരിൽ സ്വകാര്യ ബസിനുനേരെ ആക്രമണമെന്ന് പരാതി. എറണാകുളം-ചേരാനല്ലൂർ റൂട്ടിൽ സർവിസ് നടത്തുന്ന ഹിബാ മോേട്ടാഴ്സി​െൻറ ബസുകൾക്ക് നേരെയാണ് ആക്രമണം പതിവായിരിക്കുന്നതെന്ന് ഉടമകളായ ടി.വി. ഉമ്മറും ടി.വി. റഷീദും വാർത്തസേമ്മളനത്തിൽ പറഞ്ഞു. ഏറ്റവും ഒടുവിൽ ബുധനാഴ്ച ബസ് ചേരാനല്ലൂരിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് പോകുന്ന വഴി പറവാനത്തിനും പപ്പാടത്തിനും ഇടയിൽവെച്ച് ആക്രമിക്കപ്പെട്ടു. ബൈക്കിലെത്തിയ സംഘം തെറ്റാലി ഉപയോഗിച്ച് ബസി​െൻറ മുൻ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയായിരുന്നു. ചില്ല് തകർന്ന് യാത്രക്കാരിയായ ജോസഫിലിന് കണ്ണിന് പരിക്കേറ്റു. ഇതിനു ശേഷം മറ്റൊരു ബസ് മട്ടാഞ്ചേരിയിൽനിന്ന് ചിറ്റൂർ ഫെറിയിലേക്ക് പോകുേമ്പാൾ ഹാൾട്ട് പെേട്രാൾ പമ്പിന് മുന്നിൽ വെച്ചും ആക്രമിക്കപ്പെട്ടു. ഒാേട്ടാറിക്ഷയിൽ എത്തിയ സംഘം തെറ്റാലി ഉപയോഗിച്ചാണ് ഇവിടെ ബസ് ആക്രമിച്ചത്. ഇതിനു ശേഷം അരമണിക്കൂറിനുള്ളിൽതന്നെ െഎലൻഡ് സ്റ്റേഷനിലും മട്ടാഞ്ചേരി സ്റ്റേഷനിലും പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഉമ്മറും റഷീദും പറഞ്ഞു. ആക്രമണത്തിൽ രണ്ട് ബസുകളുടെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇതിന് മുമ്പ് 11 തവണ ബസിനുനേരെ സമാനമായ ആക്രമണം നടന്നിട്ടുണ്ടെന്ന് ഇവർ പറഞ്ഞു. ഇതുസംബന്ധിച്ച് പള്ളുരുത്തി, മട്ടാഞ്ചേരി, െഎലൻഡ്, തേവര സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. എറണാകുളം ഡെപ്യൂട്ടി കമീഷണർ, അസിസ്റ്റൻറ് കമീഷണർ എന്നിവർക്കും പരാതി നൽകി. മതിയായ തെളിവുകളുമായി നൽകിയ പരാതിയിൽ ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. എ.െഎ.ടി.യു.സിയുടെ പേരിലാണ് ഗുണ്ടപ്പിരിവ് ചോദിക്കുന്നതെന്നും നൽകാത്തതി​െൻറ പേരിലാണ് യാത്രക്കാരുടെ ജീവനുപോലും ഭീഷണിയാകുന്ന തരത്തിൽ ബസിന് നേരെ തുടർച്ചയായി ആക്രമണം ഉണ്ടാകുന്നതെന്നും ഉടമകൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.