ചെന്നൈ എക്സ്​​പ്രസിൽ ഒരു അവിസ്​മരണീയ യാത്രയയപ്പ്​

ആലപ്പുഴ: കറുകുറ്റി സ്വദേശിയായ പോളി സാർ രാവിലെ ഷൊർണൂർ പാസഞ്ചറിൽ കയറി ചേർത്തലയിൽ വന്നിറങ്ങും. വൈകീട്ട് 4.30ന് ആലപ്പി-ചെന്നൈ സൂപ്പർ എക്സ്പ്രസ് െട്രയിനിൽ മടക്കം. ഇതായിരുന്നു കാൽനൂറ്റാണ്ടായുള്ള പതിവ്. മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ കായികാധ്യാപകനായ പോളി സാറിന് കഴിഞ്ഞദിവസം അവിസ്മരണീയ യാത്രയയപ്പാണ് ലഭിച്ചത്. ചെന്നൈ എക്പ്രസിലെ എസ്-ഏഴ് ബോഗിയിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയായ 'ലാസ്റ്റ് െബഞ്ചേഴ്സാണ് പരിപാടി ഒരുക്കിയത്. സി.എം.ഐ സഭയുടെ കീഴിെല കോർപറേറ്റ് മാനേജ്മ​െൻറ് സ്കൂളുകളിൽ സേവനം അനുഷ്ഠിച്ചുവന്ന പോൾ മുഹമ്മയിലെത്തിയത് 25 കൊല്ലം മുമ്പാണ്. മൂന്നര പതിറ്റാണ്ടോളം നീണ്ട അദ്ദേഹത്തി​െൻറ അധ്യാപകജീവിതത്തിന് മാർച്ച് 31ന് തിരശ്ശീല വീഴുകയാണ്. ഇതോടനുബന്ധിച്ചാണ് സഹയാത്രികർ യാത്രയയപ്പ് സംഘടിപ്പിച്ചത്. ആലപ്പുഴയിൽനിന്ന് സ്വാഗതമോതുന്ന പ്ലക്കാർഡുകളേന്തി െട്രയിനിൽ ചേർത്തലയിലെത്തിയ സഹയാത്രികർ സ്റ്റേഷനിൽ കാത്തുനിന്ന അദ്ദേഹത്തെ ഷാൾ പുതപ്പിച്ച് പൂച്ചെണ്ട് നൽകി െട്രയിനിലേക്ക് ആനയിച്ചു. െട്രയിനിൽ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. മംഗളഗാനങ്ങൾ ആലപിക്കാനും സഹയാത്രികർ മറന്നില്ല. മണിക്കൂറുകൾ നീളുന്ന െട്രയിൻ യാത്രയുടെ വിരസതകളിൽനിന്നും തങ്ങൾക്ക് ആശ്വാസം നൽകിയ മുതിർന്ന അംഗത്തെ സഹയാത്രികർ അനുസ്മരിച്ചു. അനുഭവങ്ങൾ അയവിറക്കിയ പോളി സാർ ഹൃദയത്തി​െൻറ ഭാഷയിൽ നന്ദി പറഞ്ഞു. സഹയാത്രികരായ ജയകുമാർ, ചന്ദ്രഹാസൻ വടുതല, എബി, ശ്രീജിത്ത്, സരസ്വതി, ജിസ്മി, ആശ, സൂര്യ, ഓമന, അനിൽ, സുബി തുടങ്ങിയവർ പോളി സാറുമായുള്ള നല്ല നിമിഷങ്ങൾ ഒാർത്തെടുത്തു. ആലപ്പുഴയിൽ കോൺഗ്രസിന് അടിത്തറ പാകിയത് തച്ചടി -ലിജു ആലപ്പുഴ: സി.പി.എം ആക്രമണത്തെ നേരിട്ട് ആലപ്പുഴയിൽ കോൺഗ്രസിന് അടിത്തറ പാകിയത് തച്ചടി പ്രഭാകരനാെണന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. അക്രമസമരങ്ങളാൽ ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലും കോൺഗ്രസുകാർക്ക് കടന്നുചെല്ലാൻ കഴിയാത്ത സാഹചര്യമായിരുന്നു. വള്ളികുന്നം, താമരക്കുളം, ഭരണിക്കാവ് തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിലും തച്ചടിയുടെ നേതൃത്വത്തിൽ നടന്ന ചെറുത്തുനിൽപും മുന്നേറ്റവും ആലപ്പുഴയുടെ കോൺഗ്രസ് ചരിത്രത്തിൽ അവിസ്മരണീയമാണ്. തച്ചടി പ്രഭാകരൻ ഡി.സി.സി പ്രസിഡൻറായ 1970ൽ ജില്ലയിലെ മുഴുവൻ അസംബ്ലി മണ്ഡലങ്ങളിലും പാർലമ​െൻറ് മണ്ഡലങ്ങളിലും യു.ഡി.എഫിനെ വിജയിപ്പിക്കാൻ സാധിച്ചു. ധനമന്ത്രിയായിരുന്ന കാലത്ത് നടത്തിയ വികസനം ജില്ലയുടെ വളർച്ചയുടെ നാഴികക്കല്ലായി. തച്ചടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.എ. ഷുക്കൂർ, ഡി. സുഗതൻ, ഡോ. സി.എ. പാപ്പച്ചൻ, ടി. സുബ്രഹ്മണ്യദാസ്, പി. ഉണ്ണികൃഷ്ണൻ, ജി. സഞ്ജീവ്ഭട്ട്, ടി.വി. രാജൻ, പി.ബി. വിശ്വേശ്വര പണിക്കർ, എ.കെ. ബേബി, പി. സാബു, ജോർജ് കാരാച്ചിറ, സിറിയക് ജേക്കബ്, ഇല്ലിക്കൽ കുഞ്ഞുമോൻ, ബഷീർ കോയാപറമ്പിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.