messae13

നവീകരണം പൂർത്തിയാക്കി പാഴൂർ മണപ്പുറം മഴവിൽപാലം പാഴൂർ മഹാശിവരാത്രി മണപ്പുറത്തേക്ക് ഭക്തജനങ്ങൾക്ക് എത്താനുള്ള മഴവിൽപാലത്തി​െൻറ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായി. പാലത്തിലേക്കെത്തുന്ന റോഡി​െൻറ 50 മീറ്റർ ഭാഗം ക്ഷേത്രവികസന സമിതിയുടെ നേതൃത്വത്തിൽ ടൈൽ വിരിച്ച് സഞ്ചാരയോഗ്യമാക്കി. നവീകരിച്ച റോഡി​െൻറ ഉദ്ഘാടനം വാർഡ് കൗൺസിലർ ബെന്നി വി. വർഗീസ് നിർവഹിച്ചു. 2013ൽ സർക്കാർ സ്ഥാപനമായ അങ്കമാലിയിലെ 'കെൽ' ആണ് മഴവിൽപാലത്തി​െൻറ നിർമാണം പൂർത്തീകരിച്ചത്. ഒന്നരമീറ്റർ വീതിയിൽ 50 മീറ്റർ നീളത്തിലാണ് മണപ്പുറത്തേക്കുള്ള മഴവിൽപാലത്തി​െൻറ നിർമാണം. മൂന്ന് കമാനത്തോടുകൂടിയ പാലത്തി​െൻറ അറ്റകുറ്റപ്പണിക്ക് ടൂറിസം വകുപ്പി​െൻറ ഫണ്ടിൽനിന്ന് ലഭിച്ച ഒരുലക്ഷം രൂപയാണ് ഇത്തവണ ചെലവഴിച്ചത്. ഇതുകൂടാതെ, മണപ്പുറത്തേക്കുള്ള താൽക്കാലിക പാലത്തി​െൻറ നിർമാണവും പൂർത്തിയായിട്ടുണ്ട്. മൂന്നേക്കറോളം വിസ്തൃതിയുള്ള പാഴൂർ മണപ്പുറം പിറവം പുഴയുടെ മധ്യഭാഗത്തായി പെരുംതൃക്കോവിൽ ക്ഷേത്രത്തിന് സമീപമാണ്. മുൻകാലങ്ങളിൽ ഒരാഴ്ച നീളുന്ന ഉത്സവ പരിപാടികളിലും ബലിതർപ്പണത്തിനുമായി കടത്തുവള്ളങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇക്കാലങ്ങളിൽ വഞ്ചി മുങ്ങിയുള്ള അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്. േക്ഷത്രത്തിനെതിരെയുള്ള കക്കാട് കരയിലാണ് പ്രസിദ്ധമായ പാഴൂർ പടിപ്പുര. ഉത്സവത്തിനും ബലിതർപ്പണത്തിനുമായി എത്തുന്നവരിലേറെപ്പേരും പടിപ്പുര സന്ദർശിക്കാറുണ്ട്. എന്നാൽ, ക്ഷേത്രസമീപത്തുതന്നെ തൂക്കുപാലം സ്ഥാപിച്ചതോടെ വഞ്ചിയാത്ര ഒാർമയായെങ്കിലും ഉത്സവത്തോടനുബന്ധിച്ച് വഞ്ചികളും നീറ്റിലിറങ്ങാറുണ്ട്. മഴവിൽപാലവും താൽക്കാലികപാലവും മണപ്പുറത്തേക്ക് എത്തുന്നവർക്കും മടങ്ങിപ്പോകുന്നവർക്കും ഏറെ സുരക്ഷിതമാണെന്ന് ദേവസ്വം മാനേജർ സി.കെ. വിജയൻ പറഞ്ഞു. പിറവം, രാമമംഗലം, മുളന്തുരുത്തി, കൂത്താട്ടുകുളം സ്റ്റേഷനുകളിലെ പൊലീസി​െൻറ സേവനവും ശിവരാത്രിയോടനുബന്ധിച്ച് ഉറപ്പുവരുത്തിയതായി ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് ഗോപിനാഥൻ, സെക്രട്ടറി അഭിലാഷ് എന്നിവർ അറിയിച്ചു. മഹാശിവരാത്രി അനുബന്ധിച്ച ബലിതർപ്പണവും തിരുവുത്സവ ആഘോഷങ്ങളുടെയും ക്രമീകരണങ്ങൾ പൂർത്തിയായതായി ചെയർമാൻ അഡ്വ. സി.ബി. ശ്രീകുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.