അനധികൃത പെട്ടിക്കടകള്‍; സര്‍വേ തുടങ്ങി

മൂവാറ്റുപുഴ: നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പുറമ്പോക്ക് കൈയേറി സ്ഥാപിച്ച പെട്ടിക്കടകള്‍ കണ്ടെത്താൻ സര്‍വേ നടപടിക തുടങ്ങി. നഗരസഭയിലെ റവന്യൂ-ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പെട്ടിക്കടകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ പൊതുമരാമത്ത് ആരംഭിച്ചിരുന്നു. ഇതി​െൻറ തുടര്‍ച്ചയായി നഗരസഭ ലൈസന്‍സ്, തൊഴില്‍കരം, നികുതി എന്നിവ നല്‍കാതെ അനധികൃതമായി വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇത് കണ്ടെത്തി നിയമനടപടി സ്വീകരിക്കാനുമാണ് സര്‍വേ ആരംഭിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.