ബജറ്റ്​ വെറും ജാലവിദ്യ; കേന്ദ്രം സാധാരണക്കാരുടെ രക്​തം ഉൗറ്റിക്കുടിക്കുന്നു ^പി. ചിദംബരം

ബജറ്റ് വെറും ജാലവിദ്യ; കേന്ദ്രം സാധാരണക്കാരുടെ രക്തം ഉൗറ്റിക്കുടിക്കുന്നു -പി. ചിദംബരം കൊച്ചി: പെേട്രാളി​െൻറയും ഡീസലി​െൻറയും എക്സൈസ് നികുതി വർധിപ്പിച്ച് കേന്ദ്രസർക്കാർ സാധാരണക്കാരുടെ രക്തം ഉൗറ്റുകയാണെന്ന് മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. ബാരലി​െൻറ നിരക്ക് 140 ഡോളറിൽ നിന്ന് 40 ഡോളറായിട്ടും വില കുറച്ചില്ല. കർഷകരെ വഞ്ചിച്ച സർക്കാറാണ് മോദിയുടേത്. രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മ​െൻറ് സ്റ്റഡീസ് കളമശ്ശേരി എസ്.സി.എം.എസ് കോളജുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറിൽ ബജറ്റ് പ്രഭാഷണം നടത്തുകയായിരുന്നു ചിദംബരം. ലോകം സാമ്പത്തിക വളർച്ചയിലേക്ക് കുതിക്കുമ്പോൾ ഇന്ത്യയുടെ പോക്ക് പിറകിലേക്കാണ്. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവുന്നില്ല. കർഷകർക്ക് താങ്ങുവിലപോലും നൽകുന്നില്ല. കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വളർച്ചയില്ല. ഇത്രയുംനാൾ മോദി സർക്കാർ പിന്നെന്താണ് ചെയ്തതെന്ന് ചോദിക്കുമ്പോൾ 2022ൽ പുതിയ ഇന്ത്യ നൽകുമെന്നാണ് മറുപടി. പുതിയ ഇന്ത്യയല്ല, ഇതിലും സാമ്പത്തിക വളർച്ച ഉണ്ടായിരുന്ന പഴയ ഇന്ത്യയെ തിരികെ തന്നാൽ മതി. കൃത്യമായ നയങ്ങൾപോലുമില്ലാത്ത സർക്കാറാണിത്. ബജറ്റിലെ കണക്കുകളിലൂടെ ജാലവിദ്യ കാണിക്കുകയാണ് അരുൺ ജെയ്റ്റ്ലി ചെയ്തത്. കറൻസി നിരോധനം മൂലം കുറഞ്ഞത് നാലുലക്ഷം തൊഴിലവസരങ്ങളെങ്കിലും ഇല്ലാതായി. ആഭ്യന്തര വളർച്ച താഴേക്കാണെന്ന് പറയുന്ന സർക്കാർ 70 ലക്ഷം തൊഴിൽ സൃഷ്ടിച്ചതായും അവകാശപ്പെടുന്നു. ഏത് മേഖലയിലാണ് തൊഴിലവസരം സൃഷ്ടിച്ചതെന്ന് സർക്കാർ വെളിപ്പെടുത്തണം. ആരോഗ്യമേഖലയിൽ 30 കോടി ജനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നാണ് കേന്ദ്രസർക്കാർ പ്രചാരണമെങ്കിലും ബജറ്റിൽ ഇതിന് ഒരു രൂപപോലും നീക്കിെവച്ചിട്ടില്ല. കഴിഞ്ഞ ബജറ്റിലെ ഇത്തരം വാഗ്ദാനങ്ങൾക്ക് കാബിനറ്റ് അംഗീകാരം നൽകുകയോ പണം അനുവദിക്കുകയോ പദ്ധതി നടപ്പാക്കുകയോ ചെയ്തില്ല. നിക്ഷേപാനുകൂല നിലപാടുകൾ ബജറ്റിൽ കാണാനേയില്ല. ജി.എസ്.ടി നല്ല ആശയമാണെങ്കിലും അത് നടപ്പാക്കിയ രീതി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. എം.പി. ജോസഫ് മോഡറേറ്ററായിരുന്നു. രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മ​െൻറ് സ്റ്റഡീസ് ഡയറക്ടർ ബി.എസ്. ഷിജു സ്വാഗതവും എസ്.സി.എം.എസ് ഗ്രൂപ് വൈസ് ചെയർമാൻ പ്രഫ. പ്രമോദ് പി. തേവന്നൂർ നന്ദിയും പറഞ്ഞു. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, മുൻ എം.എൽ.എ ബെന്നി ബഹനാൻ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.