മൂവാറ്റുപുഴ: കിഴക്കേക്കര സര്‍ക്കാര്‍ ഈസ്റ്റ് ഹൈസ്‌കൂളിലെ 68-ാമത് വാര്‍ഷികാഘോഷവും ജൈവവൈവിധ്യോദ്യാനം സമര്‍പ്പണവും നവീകരിച്ച സ്‌കൂള്‍ മന്ദിരത്തിെൻറ ഉദ്ഘാടനവും ശനിയാഴ്ച വൈകീട്ട് ആറിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇതോടനുബന്ധിച്ച് യാത്രയയപ്പ് സമ്മേളനവും സമഗ്ര സ്‌കൂള്‍ വികസന ആസൂത്രണരേഖ പ്രഖ്യാപനവും നടക്കും. ജൈവവൈവിധ്യോദ്യാന സമര്‍പ്പണവും സ്‌കൂള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനവും ജോയ്‌സ് ജോര്‍ജ് എം.പി നിര്‍വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രധാനാധ്യാപകൻ കെ.തിലകന്‍ സ്വാഗതം പറയും. പ്രശസ്ത കവി എസ്.ജോസഫ് മുഖ്യപ്രഭാഷണം നടത്തും. നവീകരിച്ച സ്‌കൂള്‍ മന്ദിരത്തിെൻറ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ നിര്‍വഹിക്കും. വാര്‍ഷിക റിപ്പോര്‍ട്ട് സീനിയര്‍ അസിസ്റ്റൻറ് കെ.എ. ജമീല അവതരിപ്പിക്കും. മികച്ച സര്‍ക്കാര്‍ ജീവനക്കാരനുള്ള പുരസ്‌കാരം നേടിയ നാവൂര്‍ പരീതിനുള്ള ഉപഹാരം എ. സന്തോഷ് കൈമാറും. സമഗ്ര സ്‌കൂള്‍ വികസന ആസൂത്രണരേഖ പ്രഖ്യാപനം സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ പ്രമീള ഗിരീഷ് കുമാറും പ്രൊഫിഷ്യന്‍സി പുരസ്‌കാര സമര്‍പ്പണം സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം. സീതിയും കലാകായിക വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഡ് കൗണ്‍സിലർ കെ.എ. അബ്ദുല്‍ സലാമും ശാസ്ത്ര പ്രതിഭകള്‍ക്കുള്ള ആദരം സ്‌കൂള്‍ സംരക്ഷണ സമിതി രക്ഷാധികാരി പി.കെ. പുരുഷോത്തമനും ആര്‍.എം.എസ്.എ സമ്മാന ജേതാവ് തിലകനുള്ള പുരസ്‌കാരം കൗണ്‍സിലര്‍ കെ.ജെ. സേവ്യറും നിര്‍വഹിക്കും. മൂവാറ്റുപുഴ നഗരസഭ 17-ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ മന്ദിരം നവീകരിച്ചത്. പാഠപുസ്തകത്തിൽനിന്ന് പ്രകൃതിയിലേക്കിറങ്ങി വിദ്യാർഥികൾ കാഴ്ചവിരുന്നൊരുക്കി കുട്ടികളുടെ ജൈവവൈവിധ്യോദ്യാനം മൂവാറ്റുപുഴ: കണ്ണിന് കുളിര്‍മയേകി കിഴക്കേക്കര സര്‍ക്കാര്‍ ഈസ്റ്റ് ഹൈസ്‌കൂൾ കുട്ടികളുടെ ജൈവവൈവിധ്യോദ്യാനം. എസ്.എസ്.എ, ഡെൻറ്കെയര് ഡെൻറല്‍ ലാബ്, സ്‌കൂള്‍ സംരക്ഷണ സമിതി, പി.ടി.എയുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലാണ് ജൈവവൈവിധ്യോദ്യാനം ഒരുക്കിയിരിക്കുന്നത്. 350-ല്‍പരം വിവിധ ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, വിവിധയിനം പുഷ്പച്ചെടികളാല്‍ നിറഞ്ഞ ശലഭോദ്യാനം, കരനെല്‍കൃഷി, ജൈവ കൃഷിത്തോട്ടം, ധാന്യച്ചെടികള്‍, വിവിധതരം തെങ്ങുകള്‍ ഉൾപ്പെടെയുള്ള ജൈവവൈവിധ്യോദ്യാനമാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെക്കുറിച്ച് കുട്ടികള്‍ക്ക് പഠിക്കാൻ ഉദ്യാനത്തില്‍ കുളം സജ്ജീകരിച്ചിട്ടുണ്ട്. ചെറുനാരങ്ങ, റമ്പുട്ടാന്‍, മാഗോബിന്‍, അവകാഡോ, ഞാവല്‍, ഓറഞ്ച്, നെല്ലിക്ക, ബദാം, മാതളം, പപ്പായ അടക്കമുള്ള 18-ഓളം ഫലവൃക്ഷങ്ങളും, രാമച്ചം, ശംഖ്പുഷ്പം,അമൃത്, ഗരുഡക്കൊടി, കൊടുവേലി, പാല്‍മുതക്ക്, പൂവാംകുരുന്നില അടക്കമുള്ള 20-ഓളം ഔഷധസസ്യങ്ങളും മുല്ല, സീനിയ, ആമ്പല്‍, റോസ, മന്ദാരം, ബൊഗേൻവില്ല, കണിക്കൊന്ന, ഇലമുളച്ചി അടക്കമുള്ള പൂന്തോട്ടവും മുരിങ്ങ, കാബേജ്, ഉള്ളി, ബീന്‍സ് അടക്കമുള്ള 22-ഓളം പച്ചക്കറിത്തൈകള്‍ അടങ്ങിയ ജൈവ പച്ചക്കറി തോട്ടവും ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ പ്രധാനാധ്യാപകൻ കെ.തിലകെൻറ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാർഥികളും ഉദ്യാനത്തിെൻറ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും വലിയ ജൈവവൈവിധ്യോദ്യാനത്തിലൊന്നാണ് ഈസ്റ്റ് ഹൈസ്‌കൂളിലേത്. ഇടുക്കി നേച്ചര്‍ ക്ലബിെൻറ സഹായവും ഉപയോഗപ്പെടുത്തിയാണ് ജൈവവൈവിധ്യോദ്യാനം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.