രാജ്യാന്തര ചലച്ചിത്രമേള 11 മുതൽ മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റി മേളയുടെ സഹകരണത്തോടെ നടത്തുന്ന ഒമ്പതാമത് രാജ്യാന്തര ചലച്ചിത്രമേള 11,12,13 തീയതികളിൽ മൂവാറ്റുപുഴയിൽ നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ യു.ആർ. ബാബു വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2010 ൽ പ്രവർത്തനം ആരംഭിച്ച മൂവാറ്റുപുഴ ഫിലിം സൊസൈറ്റി ചെറുതും വലുതുമായ 158 സിനിമ പ്രദർശിപ്പിച്ചു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം 11ന് വൈകീട്ട് നാലിന് മേള ഓഡിറ്റോറിയത്തിൽ സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ പ്രിയനന്ദനൻ നിർവഹിക്കും. മേള ഓഡിറ്റോറിയം, കാർണിവൽ സിനിമാസ് എന്നിവിടങ്ങളിലാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 9.30ന് പ്രദർശനം ആരംഭിക്കും. മലയാളസിനിമയുടെ 90-ാം വാർഷികത്തോടനുബന്ധിച്ച് ഫോട്ടോ എക്സിബിഷൻ കാൻറൺ മാളിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. 13ന് വൈകീട്ട് നാലിന് ചലച്ചിത്രമേള സമാപിക്കും. സമാപന സമ്മേളനം എൽദോ എബ്രാഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മലയാളസിനിമയുടെ 90-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുമെന്നും യു.ആർ. ബാബു പറ‌ഞ്ഞു. മേളക്ക് തുടക്കംകുറിച്ച് വെള്ളിയാഴ്ച രാവിലെ 9.30ന് സഞ്ചരിക്കുന്ന സിനിമപ്രദർശനത്തിന് തുടക്കമാകുമെന്ന് ഫിലിം സൊെസെറ്റി പ്രസിഡൻറ് പ്രകാശ് ശ്രീധർ പറഞ്ഞു. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളജ്, മൂവാറ്റുപുഴ എസ്.എൻ ബിഎഡ് കോളജ്, വാഴപ്പിള്ളി വി.ആർ.എ ലൈബ്രറി എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന സിനിമപ്രദർശനവും സംവാദവും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 10ന് രാവിലെ മലയാള സിനിമയുടെ ചരിത്രം പ്രതിപാദിക്കുന്ന ഫോട്ടോ പ്രദർശനം രാവിലെ 10ന് കാൻറൺ മാളിൽ കൃഷ്ണേന്ദു കലേഷ് ഉദ്ഘാടനം ചെയ്യും. ഫിലിം സൊെസെറ്റി ജനറൽ സെക്രട്ടറി കെ.ആർ. സുകുമാരൻ, മേള സെക്രട്ടറി പി.എം. ഏലിയാസ്, എം.എൻ. രാധാകൃഷ്ണൻ, കെ.എൻ. വേലായുധൻ, പി. അർജുനൻ, എം.എസ്. ബാലൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.