ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി

മൂവാറ്റുപുഴ: മഹോത്സവം വിപുലമായ പരിപാടികളോടെ ഫെബ്രുവരി ഒമ്പതിന് തുടങ്ങി 13ന് സമാപിക്കും. പിതൃതർപ്പണത്തിന് ഏറെ പ്രാധാന്യമുള്ള ക്ഷേത്രത്തിൽ വടക്കുഭാഗത്തുള്ള കാശീതീർഥം പ്രവഹിക്കുന്ന ഐതിഹ്യപ്രസിദ്ധമായ തീർഥക്കരയിൽ ശിവരാത്രി ദിനം രാത്രി 12 മുതൽ ബലിതർപ്പണം ആരംഭിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം തയാറാക്കിയ ബലിപ്പുരകളിൽ ഒരേസമയം ബലിയിടാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം മാനേജർ എം.എൻ. ശ്രീകാന്ത് അറിയിച്ചു. വിശേഷാൽ പൂജകൾക്ക് പുറമെ ഓട്ടൻതുള്ളൽ, നൃത്തനൃത്യങ്ങൾ, നൃത്ത നാടകങ്ങൾ, കഥാപ്രസംഗം, കോമഡി ഷോ തുടങ്ങിയവയും നടക്കും. അത്ലറ്റിക് അക്കാദമിയിലേക്ക് പ്രവേശനം മൂവാറ്റുപുഴ: വാഴക്കുളം കാർമൽ സി.ബി.എസ്.ഇ സ്കൂളി​െൻറ കീഴിലുള്ള കാർമൽ അത്ലറ്റിക് അക്കാദമിയിലേക്ക് 2018-19 അധ്യയനവർഷത്തേക്ക് ആറുമുതൽ 11 വരെയുള്ള ക്ലാസുകളിലേക്ക് അത്റ്റുകളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കുന്ന അത്ലറ്റുകൾക്ക് സൗജന്യ ഹോസ്റ്റൽ സൗകര്യവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും നൽകും. താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും കായികരംഗത്ത് മികവ് തെളിയിച്ച അസ്സൽ സർട്ടിഫിക്കറ്റുകളുമായി 17ന് രാവിലെ 10ന് കാർമൽ സ്കൂൾ ഓഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447813991, 9388607947. സൗജന്യ പരിശീലനം മൂവാറ്റുപുഴ: കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ടാലി, ജി.എസ്.ടി എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നു. ദേശീയ നഗര ദാരിദ്ര നിമാർജന മിഷ​െൻറ ഭാഗമായി നടത്തുന്ന കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ നഗരസഭയിൽ സ്ഥിരതാമസക്കാരും പ്ലസ് ടു പാസായവരുമായിരിക്കണം. മൂന്നുമാസമാണ് പരിശീലനം. താൽപര്യമുള്ളവർ മൂവാറ്റുപുഴ സ​െൻററിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 9995470221, 9400962000.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.