ദരിദ്രരായ രോഗികൾക്ക്‌ ചികിത്സയും അരിയും സൗജന്യമായി നൽകി ഡോ. ശിവദാസ്‌

മൂവാറ്റുപുഴ: ഹോമിയോ മെഡിക്കൽ ക്യാമ്പിൽ 50 പേർക്ക് സൗജന്യമായി ഭക്ഷണ സാധനങ്ങളും മരുന്നും ചികിത്സയും നൽകി ഡോക്ടർ. ഡോ. ശിവദാസാണ് ദരിദ്രരായ രോഗികൾക്ക്‌ ചികിത്സയും മരുന്നും അരിയും സൗജന്യമായി നൽകുന്നത്. മൂവാറ്റുപുഴ മേഖല പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹോമിയോ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത രോഗികളിൽ 50 പേരെയാണ് ഇതിനായി തെരഞ്ഞെടുത്തത്. സർക്കാർ ഹോമിയോ മെഡിക്കൽ ഓഫിസറായി വിരമിച്ച ഡോ. ശിവദാസ്‌ സ്വന്തമായി ഹോമിയോ ആശുപത്രി നടത്തുകയാണ്‌. ഇവിടെയും ദരിദ്രർക്ക്‌ ചികിത്സ സൗജന്യമാണ്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.