കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആശങ്കയകറ്റാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

മൂവാറ്റുപുഴ: കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന സംഘത്തെ പിടികൂടാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടക്കുകയും നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെത്തുടര്‍ന്ന് ശ്രമം വിഫലമാവുകയും ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ഏഴിന് പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ മുളാട്ട് അബ്ദുല്‍ സലാമി​െൻറ മകന്‍ അഫ്രിന്‍ സലാമിനെയാണ് (10) നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് പെരുമറ്റം ഫ്രഷ്‌കോള ജങ്ഷന്‍ ആക്കടയില്‍ ഷാജഹാ​െൻറ ഒന്നര വയസ്സുള്ള കുട്ടിയെ ബൈക്കിലെത്തിയ അജ്ഞാതന്‍ ഭാര്യ സുല്‍ഫത്തി​െൻറ കൈയില്‍നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചതടക്കമുള്ള സംഭവങ്ങള്‍ പ്രദേശത്താകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് സൂചനപോലും ലഭിച്ചിട്ടില്ല. ഇതിന് പുറമെ കഴിഞ്ഞ ജൂണ്‍ 22നും സെപ്റ്റംബര്‍ 24നും രണ്ടുതവണ മൂവാറ്റുപുഴ സ​െൻറ് അഗസ്റ്റ്യന്‍സ് സ്‌കൂളിനും ജൂലൈ 24ന് മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളിലും തൃക്കളത്തൂര്‍ സ​െൻറ് ജോര്‍ജ് യാക്കോബായ പള്ളിയിലും കവര്‍ച്ചശ്രമം നടന്നു. ഒക്‌ടോബര്‍ ഏഴിന് മൂവാറ്റുപുഴ വിമല മഹിള സമാജം, നിര്‍മല ഭവന്‍ കോണ്‍വൻറ് എന്നിവിടങ്ങളിലെ 15- മുറികള്‍ നശിപ്പിച്ചു. ഈ സംഭവങ്ങളിൽ അന്വേഷണം നടന്നങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ ആശങ്കയും ഭീതിയും അകറ്റാനും കുറ്റവാളികളെ പിടികൂടനും വിദഗ്ദ്ധ അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി എം.എല്‍.എ പറഞ്ഞു. പായിപ്രയിൽ കറുത്ത സ്റ്റിക്കർ പതിച്ചു മൂവാറ്റുപുഴ: ജനലിൽ കറുത്ത സ്റ്റിക്കർ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. പായിപ്ര മാത്തുംകാട്ടിൽ ഇബ്രാഹീമി​െൻറ വീടി​െൻറ ജനലിലാണ് കഴിഞ്ഞ രാത്രി കറുത്ത സ്റ്റിക്കർ പതിച്ചത്. നാട്ടുകാർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.