കായൽ മലിനീകരണം; ചെമ്മീൻകൃഷി നശിക്കുന്നു

അരൂർ: കോടംതുരുത്ത് പഞ്ചായത്തിലെ എഴുപുന്ന തെക്ക് ചങ്ങരം പാടശേഖരത്തിൽ 50 ഏക്കറിലെ ചെമ്മീൻകൃഷി നശിക്കുന്നു. പൂർണ വളർച്ചയെത്തിയ കാര (ടൈഗർ) ചെമ്മീൻ നശിക്കാൻ കാരണം കായലിലെ മലിനീകരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെമ്മീൻ കൃഷിയിടത്തിലേക്ക് വെള്ളം കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് പാടങ്ങളുടെ സമീപത്തുള്ള കായലിൽനിന്നാണ്. സമുദ്രോൽപന്ന സംസ്കരണ ശാലകൾ, അറവുശാലകൾ, പീലിങ് ഷെഡുകൾ എന്നിവിടങ്ങളിൽനിന്നുള്ള മലിനജലവും ഖരമാലിന്യങ്ങളും തള്ളുന്നത് കായലിലേക്കാണ്. ചിലസമയങ്ങളിൽ കായൽവെള്ളത്തിന് കറുത്ത് കുറുകിയ നിറമാണ്. ഈ വെള്ളം ചെമ്മീൻ പാടത്തേക്ക് പുറംചിറകളുടെ സുഷിരങ്ങളിലൂടെ കയറുന്നതാണ് ചെമ്മീൻ കൂട്ടത്തോടെ ചാകാൻ കാരണമെന്ന് കർഷകർ പറഞ്ഞു. സാധാരണ വൈറസ് ബാധ മൂലമാണ് ചെമ്മീൻ ചാകുന്നത്. എന്നാൽ, പരിശോധനയിൽ വൈറസ് ബാധയില്ലെന്നും കായൽ മലിനീകരണമാണ് കാരണമെന്നും കണ്ടെത്തി. അന്ധകാരനഴി ഷട്ടറുകൾ അടച്ചിട്ടതും മലിനീകരണം രൂക്ഷമാകാൻ കാരണമായി. ഷട്ടറുകൾ പൂർണമായും തുറക്കുകയാണെങ്കിൽ കായലിലും നല്ല വെള്ളമാകും. മണ്ണ് ലോബിയെ സഹായിക്കാനാണ് ഷട്ടറുകൾ അടച്ചതെന്നും ആരോപണമുണ്ട്. കൊച്ചിൻ യൂനിവേഴ്സിറ്റിയുടെ അക്വാകൾചറൽ വകുപ്പി​െൻറ മേൽനേട്ടത്തിലാണ് ശാസ്ത്രീയമായി ചെമ്മീൻ കൃഷി നടത്തുന്നത്. മത്സ്യഫെഡി​െൻറ ഹാച്ചറിയിൽനിന്നാണ് ചെമ്മീൻ കുഞ്ഞുങ്ങളെ വാങ്ങിയത്. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർതലത്തിൽ ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ടെങ്കിലും മത്സ്യകർഷകർക്ക് നഷ്ടത്തി​െൻറ കണക്കുകൾ മാത്രേമ നിരത്താനുള്ളൂ. 50 ഏക്കറിലെ ചെമ്മീൻ കൃഷി നശിച്ചതുമൂലം 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറഞ്ഞു. നവീകരണ പ്ലാൻ മന്ത്രിക്ക് കൈമാറി ആലപ്പുഴ: ബീച്ച് സൗഹൃദ സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചി​െൻറ നവീകരണ പ്ലാൻ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറി. ബീച്ചിൽ കച്ചവടം നടത്തിവരുന്ന മാടക്കടകൾ മാറ്റി റോഡരികിൽ സ്ഥാപിക്കുക, ഡിസ്പോസിബിൽ വസ്തുക്കൾ പൂർണമായും ബീച്ചിൽനിന്ന് ഒഴിവാക്കുക, നായ്ശല്യവും യാചകശല്യവും രൂക്ഷമാകുന്നത് ഇവിടെ എത്തുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ ഇതിന് അടിയന്തരമായി പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൗഹൃദ സമിതി മന്ത്രിക്ക് പ്ലാൻ നൽകിയത്. പ്രസിഡൻറ് എ. യഹിയ, വൈസ് പ്രസിഡൻറുമാരായ ടി.ടി. മാത്യു, സെബാസ്റ്റ്യൻ ഫ്രാൻസീസ്, ജനറൽ സെക്രട്ടറി നോയിച്ചൻ ഫ്രാൻസീസ്, സെക്രട്ടിമാരായ പി.എം. നിസാർ, പി.കെ. കുഞ്ഞുകോശി, ട്രഷറർ എം.എ. ഷുക്കൂർ, വനിത വിങ് പ്രതിനിധി സീമ യഹിയ എന്നിവർ പങ്കെടുത്തു. സ്കൂൾ വാർഷികം തുറവൂർ: എസ്.എൻ.ജി.എം സ്കൂൾ വാർഷിക സമ്മേളനം ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ജി.എം എജുക്കേഷനൽ ട്രസ്റ്റ് പ്രസിഡൻറ് പി. സനകൻ അധ്യക്ഷത വഹിച്ചു. നിഷ സാരംഗ് മുഖ്യാതിഥിയായി. എ.എം. ആരിഫ് എം.എൽ.എ, തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് അനിത സോമൻ, പഞ്ചായത്ത് അംഗം ആർ. മോഹനൻ പിള്ള, ഗോകുലം ഗ്രൂപ് ഓഫ് ഡയറക്ടർ ഡോ. അയ്യപ്പൻ, എൻജിനീയറിങ് കോളജ് ഡയറക്ടർ ഡോ. രമേശൻ, അഡ്മിനിസ്േട്രറ്റിവ് ഓഫിസർ മേജർ പ്രഭാകരൻ, ചിത്രാംഗതൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.