നിയമനത്തിൽ അഴിമതി ^പ്രതിപക്ഷം

നിയമനത്തിൽ അഴിമതി -പ്രതിപക്ഷം ആലപ്പുഴ: എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വഴി ആലപ്പുഴ നഗരസഭ നിയമിച്ച ശുചീകരണ തൊഴിലാളികളുടെ വിഷയത്തെച്ചൊല്ലി കൗൺസിൽ യോഗത്തിൽ തർക്കം. നിയമനത്തിൽ അഴിമതിയുണ്ടെന്നും പട്ടിക റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തി​െൻറ 19 അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ വിഷയം ചർച്ച ചെയ്യാൻ സെക്രട്ടറി ബുധനാഴ്ച പ്രത്യേക കൗൺസിൽ വിളിച്ചത്. പിൻവാതിൽ നിയമനങ്ങൾ നഗരസഭയിൽ നടക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ യോഗത്തിൽ പറഞ്ഞു. നിയമനങ്ങൾ സുതാര്യമാക്കുന്നതിന് ചെയർമാൻ തോമസ് ജോസഫ് നടപടി സ്വീകരിക്കണം. മുമ്പ് നടത്തിയ നിയമനങ്ങളിൽ അഴിമതിയുണ്ടെന്നും അവ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. നിയമനങ്ങളിലെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷത്തി​െൻറ ആരോപണങ്ങളെ ഭരണപക്ഷം ശക്തമായി എതിർത്തു. യോഗത്തിൽ ബഹളം ഉണ്ടായതിനെ തുടർന്ന് ചെയർമാൻ ഇടപെട്ട് യോഗം അവസാനിപ്പിച്ചു. പ്രതിപക്ഷത്തി​െൻറ ആവശ്യം അംഗീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു. എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ച് വഴി ലഭിച്ച നിലവിലെ പട്ടിക റദ്ദാക്കി സുതാര്യമായി നിയമനം നടത്തുമെന്ന് ചെയർമാൻ പറഞ്ഞു. തീരദേശ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം അരൂർ: ചെല്ലാനം-പള്ളിത്തോട് തീരദേശ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം. ദേശീയപാത നിലവാരത്തിൽ നിർമിച്ച റോഡ്‌ വർഷങ്ങളായി കുണ്ടുംകുഴികളുമായി തകർന്നുകിടക്കുകയാണ്. റോഡിൽ അപകടങ്ങൾ തുടർക്കഥയാണ്. ഒരു മാസത്തിനുള്ളിൽ പത്തോളം അപകടങ്ങൾ നടന്നതായി നാട്ടുകാർ പറഞ്ഞു. തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളുടെ പരിധിയിൽപ്പെടുന്ന റോഡാണിത്. ആറുമാസം മുമ്പ് കുഴികളടച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡ് പൂർണമായും തകർന്ന നിലയിലാണ്. റോഡി​െൻറ അരികുവശം തകർന്നുകിടക്കുന്നതുമൂലം വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻപോലും കഴിയുന്നില്ല. സൂനാമി ഫണ്ട് ഉപയോഗിച്ച് ദേശീയപാത നിലവാരത്തിൽ നിർമിച്ച റോഡ് നാലുവർഷത്തിലധികമായി തകർന്നുകിടന്നിട്ടും അറ്റകുറ്റപ്പണി നടത്തി പൂർണമായി നിർമിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. തോപ്പുംപടി മുതൽ ആലപ്പുഴ വരെയുള്ള തീരദേശ റോഡ് സർക്കാർ തീരദേശ പാതയായി പ്രഖ്യാപിച്ചതോടെ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡ് അടിയന്തരമായി പുനർനിർമിക്കാനുള്ള നടപടി എം.എൽ.എയുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പാസഞ്ചേഴ്സ് നോർത്ത് കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.