തേക്ക് തോട്ടത്തിൽ തീപിടിത്തം

പിറവം: പാമ്പാക്കുട അരീക്കൽത്താഴം വെട്ടിമൂട് സ്വകാര്യ സ്കൂളിന് സമീപം തേക്ക് തോട്ടത്തിന് തീപിടിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നോടെയാണ് സംഭവം. പിറവം അഗ്നിസുരക്ഷ സേനയുടെ രണ്ട് യൂനിറ്റ് ചേർന്നാണ് തീ അണച്ചത്. സ്കൂളിന് ചേർന്ന് തീ പടർന്നത് രക്ഷിതാക്കളിലും കുട്ടികളിലും ആശങ്ക പരത്തി. തീ വ്യാപിക്കുന്നതിന് മുെമ്പ അണക്കാനായി. ഉയർന്ന പ്രദേശമായ ഇവിടെ കൂടുതലും തേക്കും പാഴ്മരങ്ങളുമാണ്. ഒരുവർഷം മുമ്പും ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. ഫോട്ടോ em prm Vettimood Thee pidutham വെട്ടിമൂട് സ്വകാര്യ സ്കൂളിന് സമീപം തോട്ടത്തിലുണ്ടായ തീപിടിത്തം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.