മെഡിക്കൽ കോളജിലെ ചികിത്സ വീഴ്ചകൾ ഗുരുതരം ^കോൺഗ്രസ്​

മെഡിക്കൽ കോളജിലെ ചികിത്സ വീഴ്ചകൾ ഗുരുതരം -കോൺഗ്രസ് ആലപ്പുഴ: മെഡിക്കൽ കോളജിൽ അത്യന്തം ഗുരുതരമായ ചികിത്സാവീഴ്ചകളാണ് സംഭവിക്കുന്നതെന്നും സാധാരണക്കാര​െൻറ ആരോഗ്യകാര്യത്തിലെ സംസ്ഥാന സർക്കാറി​െൻറ നിസ്സംഗതയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഡി.സി.സി നേതൃയോഗം അഭിപ്രായപ്പെട്ടു. യുവതിയുടെ മരണവും സർജറിക്ക് വിധേയയായ സ്ത്രീയുടെ വയറ്റിൽനിന്ന് പഞ്ഞിക്കെട്ട് പിന്നീട് കണ്ടെത്തിയതുമടക്കം ഗുരുതര വീഴ്ചകൾ റിപ്പോർട്ട് ചെയ്തിട്ടും കുറ്റക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തീരദേശ ജനതയോടുള്ള അവഗണനക്കെതിരെ 18ന് അരൂർ ചാപ്പക്കടവിൽ നിന്ന് ഡി.സി.സി നേതൃത്വം നൽകുന്ന പ്രതിഷേധ പദയാത്രയായ കടലിരമ്പം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, വി.എം. സുധീരൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. യാത്ര 21ന് ആറാട്ടുപുഴ തറയിൽകടവിൽ സമാപിക്കും. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. സി.ആർ. ജയപ്രകാശ്, എ.എ. ഷുക്കൂർ, എം. മുരളി, ജോൺസൻ എബ്രഹാം, കെ.പി. ശ്രീകുമാർ, ഡി. സുഗതൻ, കോശി എം. കോശി, ബി. ബൈജു, എബി കുര്യാക്കോസ്, ഇ. സമീർ, ജി. മുകുന്ദൻ പിള്ള, എം.എൻ. ചന്ദ്രപ്രകാശ്, എം.എം. ബഷീർ, നെടുമുടി ഹരികുമാർ, സി.കെ. ഷാജി മോഹൻ, കെ.ആർ. മുരളീധരൻ, കെ.വി. മേഘനാദൻ, എം.ജെ. ജോബ്, ജോൺ തോമസ്, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ്ഭട്ട്, കെ.ആർ. രാജേന്ദ്രപ്രസാദ്, എം.ബി. സജി, വി. ഷുക്കൂർ, പി. സാബു, മനോജ് സി. ശേഖർ, പ്രതാപൻ പറവേലി, ശ്രീദേവി രാജൻ, രാജലക്ഷ്മി എന്നിവർ സംസാരിച്ചു. വിര നശീകരണ ഗുളിക വിതരണം ഇന്ന് ആലപ്പുഴ: ദേശീയ വിരമുക്ത ദിനമായ വ്യാഴാഴ്ച സ്‌കൂളുകളും അംഗൻവാടികളും മുഖേന ഒന്നിനും 19നും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകും. ആലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എൽ.പി സ്‌കൂളിൽ ഗുളിക നൽകി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.