പൊപൗലു; വാഴയിലെ വിദേശതാരം

ആലപ്പുഴ: നേന്ത്രക്കായക്ക് പകരംവെക്കാൻ വിദേശ ഇനമായ പൊപൗലു. ദക്ഷിണ പസഫിക് സമുദ്രത്തിലെ പോളിനേഷ്യൻ ദ്വീപ് സമൂഹത്തിൽ ഉദ്ഭവിച്ച പൊപൗലു ഇനം വാഴ ഹവായ് ദ്വീപുകളിലാണ് വ്യാപകമായി കൃഷിചെയ്യുന്നത്. കേരളത്തിൽ ഏറ്റവും അധികം ഉപയോഗമുള്ള നേന്ത്രൻ ഇനത്തിൽ ഉൾപ്പെടുന്ന പ്ലാൻറയിൻ വിഭാഗത്തിൽപെടുന്ന ഇനമാണ് പൊപൗലു. സരോജിനി-ദാമോദരൻ ഫൗണ്ടേഷ​െൻറ ജൈവകർഷക അവാർഡിന് ആലപ്പുഴ ജില്ലയിൽ 25,000 രൂപയുടെ പുരസ്കാരം നേടിയ കളർകോട് സനാതനപുരത്തെ വി. സുരേഷ്കുമാർ പൊപൗലു കൃഷിക്കാരനാണ്. കറിക്കും ഉപ്പേരി നിർമാണത്തിനും ഇത് ഉപയോഗിക്കാം. പഴത്തിന് നേന്ത്ര​െൻറ അടുത്ത് സ്വാദ് വരില്ലെങ്കിലും ഒട്ടും മോശമല്ല. പൊപൗലുവി​െൻറ കായകൾ നേർത്തതായതിനാൽ േനന്ത്രേനക്കാൾ മൃദുവായ ഉപ്പേരി ലഭിക്കും. നേന്ത്രനിൽ അഞ്ചും ആറും പടലകളുള്ളപ്പോൾ പൊപൗലുവിൽ ഇത് എട്ടും ഒമ്പതും ആയിരിക്കും. ശരാശരി 70-75 കായകളാണ് ഒരു കുലയിൽ ലഭിക്കുക. കേരളത്തി​െൻറ കാലാവസ്ഥയിൽ പൊപൗലു കൃഷി അനുയോജ്യമാണെന്ന് കേരള സർവകലാശാല നടത്തിയ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കേന്ദ്രം നടപ്പാക്കുന്നത് തൊഴിലാളിവിരുദ്ധ നയങ്ങള്‍ -കെ.പി. രാജേന്ദ്രന്‍ ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് തൊഴിലാളിവിരുദ്ധ നയങ്ങളാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍. കേന്ദ്ര സര്‍ക്കാറി​െൻറ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായുള്ള ആലപ്പുഴ ബി.എസ്.എന്‍.എല്‍ ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബജറ്റ് ഭൂരിഭാഗം തൊഴിലാളികളുടെയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നതാണ്. സ്വകാര്യ-കുത്തക മുതലാളിമാരെ സംരക്ഷിക്കുന്ന മോദി സര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ അനുദിനം ഇല്ലാതാക്കുകയാണ്. സ്ഥിരം തൊഴില്‍ അവസാനിപ്പിക്കുകയും കരാര്‍ തൊഴില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക വഴി മുതലാളിമാരുടെ സംരക്ഷകരായി കേന്ദ്രം മാറുകയാണ്. തൊഴിലാളി നിയമ ഭേദഗതിയിലൂടെ 85 ശതമാനം തൊഴിലാളികളും ആനുകൂല്യങ്ങള്‍ക്ക് പുറത്താകുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ടി.ജെ. ആഞ്ചലോസ്, എ. ശിവരാജന്‍, വി. മോഹന്‍ദാസ് (എ.ഐ.ടി.യു.സി), പി.പി. ചിത്തരഞ്ജന്‍, കെ. പ്രസാദ് (സി.ഐ.ടി.യു), ശ്രീനിവാസന്‍ (ഐ.എൻ.ടി.യു.സി), പി.ആര്‍. സതീശന്‍ (എ.ഐ.യു.ടി.യു.സി), മുഹമ്മദാലി (എസ്.ടി.യു), സലിം ബാബു, കളത്തില്‍ വിജയന്‍ (ടി.യു.സി.ഐ), വിനോദിനി (സേവ) തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് വി.ജെ. ആൻറണി, ഡി.പി. മധു, കെ.കെ. സിദ്ധാർഥന്‍, കെ.ഡി. മോഹനന്‍, ആര്‍. അനില്‍കുമാര്‍, പി.യു. അബ്ദുൽകലാം, ആര്‍. പ്രസാദ്, പി.ജി. രാജപ്പന്‍, വി.എം. ഹരിഹരന്‍, എം. സുരേന്ദ്രന്‍, എച്ച്. സലാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കവി കുരീപ്പുഴക്കെതിരായ ആക്രമണം: പ്രതിഷേധ സംഗമം നടത്തി ആലപ്പുഴ: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ സംഘ്പരിവാർ നടത്തിയ ആക്രമണത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് അമ്പലപ്പുഴ മേഖല കമ്മിറ്റിയുടെയും പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വായ്മൂടിക്കെട്ടി ജാഥയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രി കവലയിൽനിന്ന് ആരംഭിച്ച ജാഥ പുന്നപ്ര ചന്തക്കവലയിൽ സമാപിച്ചു. പ്രതിഷേധ സംഗമത്തിൽ പ്രഫ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എം. അലിയാർ അധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ, ജോസഫ് ചാക്കോ, നസീർ സലാം, എച്ച്. സുബൈർ, ശങ്കർജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.