കവർച്ച സംഘം സ്കൂൾ വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപിച്ചു

ചെങ്ങന്നൂർ:- കവർച്ചസംഘം സ്കൂൾ വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപിച്ചു. പുലിയൂർ കടമ്പനാട് കിഴക്കേതിൽ സജി പി. വർഗീസി​െൻറ മകൻ സിബിൻ ഗീവർഗീസിനാണ് (17) പരിക്കേറ്റത്. വടിവാൾകൊണ്ട് വയറിന് വെട്ടേറ്റ സിബിന് 14 -തുന്നൽ വേണ്ടിവന്നു. തിങ്കളാഴ്ച രാത്രി 11.45ഓടെ അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങി ശൗചാലയത്തിലേക്ക് പോകുമ്പോൾ അജ്ഞാതരായ രണ്ടുപേരെ കണ്ട് സിബിൻ ഭയന്ന് നിലവിളിച്ചു. ഇതോടെ ഒരാൾ വടിവാൾകൊണ്ട് വയറിന് വെട്ടുകയായിരുന്നു. പാൻറ്സും ഷർട്ടുമായിരുന്നു അക്രമികളുടെ വേഷം. ഇരുവരും ഓടിമറയുകയും ചെയ്തു. ചോരയിൽ കുതിർന്ന സിബിനെ ഉടൻ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുമുമ്പ് ഇവരുടെ സമീപത്തെ പെരിയാന്തറ അനിയൻ, തങ്കച്ചൻ എന്നിവരുടെ വീടുകളിലെ വാതിലുകൾ തുറക്കാൻ ശ്രമിച്ചിരുന്നു. വീട്ടുകാർ ഉണർന്ന് ലൈറ്റ് ഇട്ടതിനെത്തുടർന്ന് അക്രമികൾ ഓടിമറയുകയായിരുന്നു. ആലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് സിബിൻ. കൂലിപ്പണിക്കാരനായ പിതാവ് സജി, വീട്ടമ്മയായ മാതാവ് രാജി, മൂത്ത സഹോദരൻ സാജൻ എന്നിവരാണ് വീട്ടിൽ താമസം. ചെങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വി. കൃഷ്ണകുമാർ എൻ.ടി.പി.സി കായംകുളം നിലയം എ.ജി.എം ഹരിപ്പാട്:- നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) കായംകുളം നിലയത്തി​െൻറ അഡീഷനൽ ജനറൽ മാനേജരായി (ഇൻ-ചാർജ്) വി. കൃഷ്ണകുമാർ ചുമതലയേറ്റു. എ.ജി.എം ആയിരുന്ന കുനാൽ ഗുപ്ത എൻ.ടി.പി.സിയുടെ വെസ്റ്റ് ബംഗാൾ ഫർക്ക പദ്ധതിയിലേക്ക് സ്ഥലം മാറിപ്പോയതിനെത്തുടർന്നാണിത്. നിലവിൽ ഓപറേഷൻസ് മെയിൻറനൻസ് മേധാവിയായ കൃഷ്ണകുമാർ 1983-ൽ എക്സി. െട്രയിനിയായാണ് ചേർന്നത്. എറണാകുളം സ്വദേശിയാണ്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കും ചെങ്ങന്നൂർ:- നഗരസഭ പരിധിക്കുള്ളിൽ പല സ്ഥലങ്ങളിലായി മാലിന്യം പ്ലാസ്റ്റിക് കവറിനുള്ളിൽ കെട്ടി വലിച്ചെറിയുന്നതിനെതിരെ പിഴ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നത് സാംക്രമിക രോഗങ്ങൾ പടരാൻ ഇടയാക്കും. നഗരസഭ പരിധിക്കുള്ളിൽ 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകൾ കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കെതിരെ കേരള മുനിസിപ്പൽ ആക്ട് പ്രകാരം നിശ്ചിത പിഴ ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.