പ്രാവിൻകൂട്-എരമല്ലിക്കര റോഡ് നിർമാണം; കരാർ കമ്പനിക്കെതിെര നടപടിക്ക് മന്ത്രിയുടെ നിർേദശം ചെങ്ങന്നൂർ: പ്രാവിൻകൂട്-എരമല്ലിക്കര റോഡ് നിർമാണം ഏറ്റെടുത്ത കമ്പനി ഗുണനിലവാരത്തോടെ പണി പൂർത്തിയാക്കാത്തതിനെ തുടർന്ന് നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം. കരാർ കമ്പനിയെ ഒഴിവാക്കാനും ഹൈവേ െപ്രാട്ടക്ഷൻ ആക്ട് പ്രകാരം കേസ് എടുക്കാനും കരിമ്പട്ടികയിൽപെടുത്താനും മന്ത്രി ജി. സുധാകരൻ എൻജിനീയർമാർക്ക് നിർദേശം നൽകി. പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കാനും നിർേദശിച്ചിട്ടുണ്ട്. പ്രാവിൻകൂട് ജങ്ഷനിൽനിന്ന് ആരംഭിച്ച് എരമല്ലിക്കരയിൽ അവസാനിക്കുന്ന 5.400 കിലോമീറ്റർ റോഡ് പ്രവൃത്തി അഞ്ചുകോടി രൂപ ചെലവിൽ നടത്താൻ വെച്ചൂച്ചിറ-കാവുങ്കൽ റോഡ് ബിൽഡേഴ്സ് എന്ന കമ്പനിയാണ് കരാർ എടുത്തത്. 2016 ജൂണിൽ പ്രവൃത്തി ആരംഭിച്ചെങ്കിലും മന്ദഗതിയിലാണ്. ജി.എസ്.ബിയും വെറ്റ് മിക്സ് മെക്കാഡവും വിരിക്കുന്ന പ്രവൃത്തി കരാർ കമ്പനി വളരെ നിലവാരം കുറഞ്ഞ രീതിയിലാണ് ചെയ്തതെന്ന് എൻജിനീയർമാർ റിപ്പോർട്ട് ചെയ്തു. ഇത് നീക്കം ചെയ്ത് നിലവാരമുള്ളവ വിരിക്കാൻ പലതവണ ഉദ്യോഗസ്ഥർ നിർദേശിച്ചെങ്കിലും കമ്പനി അവഗണിക്കുകയാണ് ഉണ്ടായത്. ഇേത തുടർന്ന് പ്രവൃത്തികൾ നിർത്തിയിരിക്കുകയാണ്. ഇക്കാര്യങ്ങൾ വസ്തുതപരമാണെന്ന് വകുപ്പിൽ പുതുതായി ഏർപ്പെടുത്തിയ സാമൂഹിക പരിശോധന കമ്മിറ്റിയും റിപ്പോർട്ട് ചെയ്തിരുന്നു. കണ്ടെയ്‌നര്‍ ലോറിയില്‍ വാനിടിച്ചു; രണ്ടുപേർക്ക് പരിക്ക് ഹരിപ്പാട്: നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ വാനിടിച്ച് ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. പത്രവിതരണത്തിനെത്തിയ വാനിലെ ഡ്രൈവര്‍ തിരുവല്ല സ്വദേശി സുനില്‍ (32), സഹായി സോനു (27) എന്നിവര്‍ക്കാണ് പരിക്ക്. ബുധനാഴ്ച പുലര്‍ച്ച 1.15ഓടെ ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ജങ്ഷന് സമീപമാണ് അപകടം. ഫയര്‍ഫോഴ്സിെൻറ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ വാനാണ് അപകടത്തില്‍പെട്ടത്. കണ്ടെയ്‌നര്‍ ലോറിയുടെ അടിയിലേക്ക് വാൻ ഇടിച്ചുകയറി. സുനിലിെൻറ ശരീരം വാഹനത്തിനടിയില്‍ കുരുങ്ങി. ഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക് കട്ടര്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍കൊണ്ട് മണിക്കൂറുകള്‍ പരിശ്രമിച്ചാണ് ഇവരുടെ ജീവന്‍ രക്ഷിച്ചത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ലീഡിങ് ഫയര്‍മാന്‍ വേണു, ഫയര്‍മാന്‍മാരായ അനില്‍കുമാര്‍, അരുണ്‍കുമാര്‍, ശരത്, ഷൈന്‍, അജേഷ്, ഡ്രൈവര്‍മാരായ എച്ച്. അഭിലാഷ്, ശ്യാംകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.