ഉത്സവത്തിന് നാളെ കൊടിയേറും

ചേര്‍ത്തല: വാരനാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് മഹാപ്രസാദമൂട്ട്, ഊരുവലം എഴുന്നള്ളത്ത്, വൈകീട്ട് 6.30ന് ദേശതാലപ്പൊലികള്‍, സംഗീതസദസ്സ്, ഭജന്‍സ്. 10 മുതല്‍ പുലർച്ചെ 5.30ന് ഊരുവലം എഴുന്നള്ളത്ത്, ഉച്ചക്ക് 12ന് പ്രസാദമൂട്ട് എന്നിവയുണ്ടാകും. അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം അരൂർ: ഇടക്കൊച്ചി പാലത്തിലെ എക്സ്പാൻഷൻ ജോയൻറുകളിൽ അറ്റകുറ്റപ്പണി നടത്താത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിൽ പാലത്തിലെ കോൺക്രീറ്റ് മുകൾത്തട്ടിൽ വിള്ളൽ വീഴാതിരിക്കാനാണ് എക്സ്പാൻഷൻ ജോയൻറുകൾ സ്ഥാപിക്കുന്നത്. ഇടക്കൊച്ചി പാലത്തിലെ വിള്ളലുകളിൽ ഇരുമ്പ് പ്ലേറ്റുകളാണ് തുടക്കത്തിൽ സ്ഥാപിച്ചിരുന്നത്. എന്നാൽ, ഇവ മോഷണം പോയതോടെ ജോയൻറുകൾ ഒന്നുമില്ലാതെ കിടക്കുകയാണ്. വലിയ വാഹനങ്ങൾ ലോഡുമായി വിള്ളൽ കടക്കുമ്പോൾ വലിയ ശബ്ദം ഉണ്ടാകുന്നു. വിള്ളൽ ശൂന്യമായി കിടക്കുന്നത് പാലത്തി​െൻറ സുരക്ഷക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. റബർ ബുഷുകൾ ഇട്ട് പാലങ്ങളുടെ ജോയൻറ് എക്സ്പാൻഷനുകൾ ശരിയാക്കുന്നതിനുള്ള സങ്കേതികവിദ്യ ഇപ്പോൾ വികസിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.