എക്​സൈസ്​ കടവ്​ പാലം യാഥാർഥ്യമാക്കാൻ രാഷ്​ട്രീയം മറന്ന്​ നേതാക്കൾ

പിറവം: പിറവത്തി​െൻറ വികസനത്തിനും ഗതാഗതക്കുരുക്കിനും പരിഹാരമാകുന്ന എക്സ്സൈസ് കടവ് പാലം യാഥാർഥ്യമാക്കാൻ രാഷ്ട്രീയ കക്ഷികൾ ഒരുമിച്ച് മുന്നോട്ട്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ധനമന്ത്രി തോമസ് െഎസക്കിനും പാലത്തി​െൻറ നിർമാണം സംബന്ധിച്ച നിവേദനം ബുധനാഴ്ച സർവകക്ഷി പ്രതിനിധി സംഘം നേരിൽ കണ്ട് നൽകി. തുടർന്ന് പാലത്തി​െൻറ നിർമാണം കിഫ്ബിയിൽ ഉൾപ്പെടുത്താനും നിർദേശം ധനവകുപ്പിന് കൈമാറാനും തീരുമാനിച്ചു. മുൻ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് പാലത്തിന് ടോക്കൺ തുകയായി 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, 2017ലെ ബജറ്റിൽ പാലത്തെ അവഗണിച്ചു. 2018ലും ബജറ്റിൽ തുക അനുവദിക്കാത്തതിനെ തുടർന്നാണ് അനൂപ് ജേക്കബി​െൻറയും നഗരസഭ ചെയർമാൻ സാബു കെ. ജേക്കബി​െൻറയും നേതൃത്വത്തിൽ മന്ത്രിയെ കണ്ടത്. സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, സി.പി.െഎ മണ്ഡലം സെക്രട്ടറി സി.എൻ. സഭാമണി, പാമ്പാക്കുട േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ, കൗൺസിലർമാരായ മെബിൻ ബേബി, പ്രഫ. ടി.കെ. തോമസ്, ഉണ്ണി വല്ലയിൽ, ജിൽസ് പെരിയപ്പുറം, കെ.പി. സലീം, സോജൻ ജോർജ്, രാജു പാണാലിക്കൽ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.