വാതിൽപ്പടി വിതരണത്തിലെ അഴിമതി: റേഷൻ വ്യാപാരികൾ സമരത്തിലേക്ക്​

ആലപ്പുഴ: വാതിൽപ്പടി വിതരണത്തിലെ അഴിമതിക്കെതിരെ ഒാൾ കേരള റേഷൻ റീെട്ടയിൽ ഡീലർമാർ സ്റ്റോക്കെടുപ്പ് ബഹിഷ്കരണ സമരത്തിലേക്ക്. മാർച്ച് മുതൽ സ്റ്റോക്കെടുപ്പ് ബഹിഷ്കരണം അടക്കമുള്ള സമരപരിപാടികൾ ആരംഭിക്കാൻ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചതായി പ്രസിഡൻറ് ജോണി നെല്ലൂർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന് കൊച്ചിയിലെ മാവേലി ഭവന് മുന്നിലും മാർച്ച് അഞ്ചിന് താലൂക്ക് ഡിപ്പോകൾക്ക് മുന്നിലും വ്യാപാരികൾ സത്യഗ്രഹമിരിക്കും. ഭക്ഷ്യഭദ്രത നിയമത്തി​െൻറ ഭാഗമായി കഴിഞ്ഞ മാർച്ച് മുതൽ ആരംഭിച്ച വാതിൽപ്പടി വിതരണം ജൂണോടെ എല്ലാ ജില്ലകളിലും പൂർത്തീകരിച്ചെങ്കിലും യഥാർഥ തൂക്കത്തിൽ റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. ഒാരോ കടയിലും അഞ്ച് ക്വിൻറൽ വരെ അരി കുറയുന്നതി​െൻറ ശിക്ഷ വ്യാപാരികൾ അനുഭവിച്ചുവരുകയാണ്. ഉദ്യോഗസ്ഥരും കരാറുകാരും തൊഴിലാളികളും കുറ്റക്കാരാണെന്നിരിേക്ക ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നുമില്ല -അദ്ദേഹം കുറ്റപ്പെടുത്തി. ഇപോസ് മെഷീൻ സ്ഥാപിക്കുന്ന മുറക്ക് റേഷൻ വ്യാപാരികളുടെ വേതന പാക്കേജി​െൻറ കാര്യത്തിലുള്ള അപാകത പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. അരിവില വർധിക്കുന്ന സാഹചര്യത്തിൽ എ.പി.എൽ കാർഡ് ഉടമകൾക്ക് 10 കിലോ അരിയെങ്കിലും വിതരണം ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ അബൂബക്കർ ഹാജി, ടി. മുഹമ്മദാലി, ജോസ് കാവനാട്, ബി. ഉണ്ണികൃഷ്ണൻ, ആലപ്പുഴ ജില്ല പ്രസിഡൻറ് മോഹൻ ഭരണിക്കാവ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.