പൂച്ചാക്കൽ: പാണാവള്ളി അരയങ്കാവിലെ വീട്ടിൽനിന്ന് നാലുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ പൂച്ചാക്കൽ പൊലീസ് ആന്ധ്രപ്രദേശിൽ അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച ഉച്ചയോടെ പൊലീസ് സംഘം ആന്ധ്രയിലെത്തി. കേസിൽ പിടിയിലായ ചിന്നപ്പക്ക് കുറ്റകൃത്യങ്ങളുടെ പിന്നാമ്പുറമുണ്ടോ, ഏെതങ്കിലും ലോബിയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. അതേസമയം, ബുധനാഴ്ച ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അരയങ്കാവിൽ കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരോടും നാട്ടുകാരോടും സംസാരിക്കുകയും വിവരങ്ങൾ തേടുകയും ചെയ്തു. ചിന്നപ്പയെക്കുറിച്ച് മുഴുവനായും അന്വേഷിച്ച ശേഷേമ ആന്ധ്രയിൽ പോയ സംഘം തിരിച്ചെത്തൂവെന്ന് അദ്ദേഹം അറിയിച്ചു. പെൺകുട്ടിയുടെ ഫോട്ടോ വാട്സ്ആപ്പിൽ പ്രചരിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ അമ്പലപ്പുഴ: പെൺകുട്ടിയുടെ ഫോട്ടോ വാട്സ്ആപ്പിൽ പ്രചരിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം സ്വദേശി ഫലാൽ (18), അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കരുമാടി ഓംനിലയത്തിൽ പ്രണവ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ രക്ഷാകർത്താക്കൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.