സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ അപകടം; 13 യാത്രക്കാർക്ക്​ പരിക്ക്​

ചെങ്ങന്നൂർ: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തിൽ 13 യാത്രക്കാർക്ക് പരിക്ക്. യാത്രക്കാരെ ഇറക്കാനായി നിർത്തിയ ബസിനെ കടന്നുപോകാൻ ശ്രമിച്ച ബസ് നിയന്ത്രണംവിട്ട് പിന്നിലിടിച്ചാണ് അപകടം. നാലുപേരുടെ തലക്ക് പൊട്ടലും രണ്ടുപേരുടെ കൈകൾക്ക് ഒടിവും സംഭവിച്ചു. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ആറോടെ തിരുവല്ല-കായംകുളം സംസ്ഥാനപാതയിൽ മാന്നാറിന് സമീപം ചെന്നിത്തല ഒരിപ്രം നാലാംമൈൽ കവലയിലാണ് അപകടം. മാവേലിക്കര ഭാഗത്തേക്ക് സർവിസ് നടത്തുകയായിരുന്ന ബസ് തിരുവല്ല-ഹരിപ്പാട് മുഴങ്ങോടിയിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ പിന്നാലെ അമിതവേഗത്തിൽ വന്ന മുണ്ടക്കയം-മാവേലിക്കര കെ.ഇ മോട്ടോഴ്സ് ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മുന്നിലെ ബസി​െൻറ പിന്നിൽ ഇടിക്കുകയായിരുന്നു. മാന്നാർ എസ്.ഐ കെ. ശ്രീജിത്തി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസമയത്ത് ഈ റൂട്ടിൽ പട്രോളിങ് നടത്തുകയായിരുന്നു. മാവേലിക്കരയിൽനിന്ന് ഫയർഫോഴ്‌സ് യൂനിറ്റും ആംബുലൻസും എത്തി. പൊലീസ് ജീപ്പിലും സ്വകാര്യ വാഹനത്തിലുമായാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ചെന്നിത്തല ചിറമേൽ കൊപ്പാറ വീട്ടിൽ സജിന (38), മാന്നാർ വലിയകുളങ്ങര മാവിലേത്ത് വീട്ടിൽ വിജി (25), ചെന്നിത്തല ഒരിപ്രം ഗോകുൽ നിവാസിൽ ഡോ. അപർണ ജി. നായർ (25), ബുധനൂർ ഉളുന്തി ലക്ഷ്മി വിലാസത്തിൽ വിനീത് (38), ഹരിപ്പാട് നങ്ങ്യാർകുളങ്ങര നിർമല ഭവനിൽ വിനിത (19), പള്ളിപ്പാട് മുട്ടം വാണിയപുരയിൽ വീട്ടിൽ സോഫിയ (22), മാവേലിക്കര കൊറ്റാർകാവ് രാമാലയത്തിൽ അനന്തരാമൻ (20), നൂറനാട് പാലമേൽ പടനിലംകുറ്റി വിളയിൽ വീട്ടിൽ ഷീജ (42), ചെട്ടികുളങ്ങര തട്ടാരമ്പലം പേള അനുഗ്രഹയിൽ വീട്ടിൽ ആതിര വി. ശങ്കർ (24), കെ.ഇ മോട്ടോഴ്സ് ബസിലെ കണ്ടക്ടർ കട്ടപ്പന ദേവികുളം അയ്യപ്പൻകോവിൽ പാറയിൽ വീട്ടിൽ മനോജ് (39), ചെന്നിത്തല ഒരിപ്രം കുരിശുംമൂട്ടിൽ വീട്ടിൽ അന്നമ്മ ജോർജ് (53), ചെന്നിത്തല ഒരിപ്രം സ്വദേശി റിൻറാ, ഡാലിയിൽ വീട്ടിൽ അനീറ്റ ജോസഫ് (37), നൂറനാട് പടനിലംകുറ്റി വിളയിൽ വീട്ടിൽ കാർത്തികേയൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. അനാഥരോഗിക്ക് ശാന്തിതീരം അഭയമായി ചാരുംമൂട്:- ബന്ധുക്കൾ ഉപേക്ഷിച്ച് കടത്തിണ്ണയിൽ അന്തിയുറങ്ങിയ ആളെ പത്തനാപുരം ശാന്തിതീരം ഏറ്റെടുത്തു. വള്ളികുന്നം കളീക്കൽ വിജയൻ പിള്ളയെയാണ് ശാന്തിതീരം പ്രവർത്തകർ സ്ഥലത്തെത്തി ഏറ്റെടുത്തത്. കുറെ വർഷങ്ങളായി രോഗബാധിതൻകൂടിയായ വിജയൻ പിള്ളയെ സംരക്ഷിച്ചുവന്നത് പ്രദേശവാസികളായ സംഗമം വാസുദേവനും കളീക്കൽ പദ്മാകരനുമാണ്. വള്ളികുന്നം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജി പ്രസാദ്, വാർഡ് അംഗം ആർ. പ്രസന്ന, വള്ളികുന്നം പൊലീസ് എന്നിവരും വിജയൻ പിള്ളയെ ഏറ്റെടുത്തപ്പോൾ സ്ഥലത്തുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.