മൂവാറ്റുപുഴ: വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ബ്ലോക്ക് റിസോഴ്സ് സെൻററിെൻറ ഔദ്യോഗിക കൊടിമരത്തിൽ ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ പതാക ഉയർത്തിയത് വിവാദമായി. മുൻ സർക്കാറിെൻറ കാലത്ത് സ്കൂളുകൾക്ക് പുറമെ ബി.ആർ.സി ഓഫിസിനും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയപതാക ഉയർത്താൻ സ്ഥാപിച്ച കൊടിമരത്തിലാണ് സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി ചെങ്കൊടി ഉയർത്തിയത്. സർവശിക്ഷ അഭിയാൻ ഭാഗമായി മൂവാറ്റുപുഴ ടൗൺ യു.പി സ്കൂൾ അങ്കണത്തിലാണ് ബി.ആർ.സി പ്രവർത്തിക്കുന്നത്. ഇവിടെയുള്ള അഞ്ച് പരിശീലകരും ബി.പി.ഒയും ഉൾപ്പെടെ എല്ലാവരും ഇടത് സംഘടന പ്രവർത്തകരാണ്. എട്ടോളം താൽക്കാലിക ജീവനക്കാരാണ് മൂവാറ്റുപുഴയിലെ ബി.ആർ.സി.യിലുള്ളത്. കെ.എസ്.ടി.യു പതാക ഉയർത്തിയത് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. എൽദോസ് ആവശ്യപ്പെട്ടു. - Caption: em mvpa SSA block resorce centre ബ്ലോക്ക് റിസോഴ്സ് സെൻററിെൻറ ഔദ്യോഗിക കൊടിമരത്തിൽ ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ കൊടി ഉയർത്തിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.