സർക്കാറിനെതിരായ കുത്തിത്തിരിപ്പുകളെ പ്രതിരോധിക്കണം- –കോടിയേരി

കൊച്ചി: എൽ.ഡി.എഫ് സര്‍ക്കാറിനെതിരായ കുത്തിത്തിരിപ്പുകളെ പ്രതിരോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിഹരിക്കാന്‍ കഴിയില്ലെന്ന് ചിന്തിച്ച കാര്യങ്ങളില്‍പോലും സർക്കാർ നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. എൽ.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം നേടുമെന്ന എതിരാളികളുടെ ഭയംമൂലം കുത്തിത്തിരുപ്പുകള്‍ സൃഷ്ടിക്കുകയാണ്. വിദ്യാഭ്യാസ രംഗം വർഗീയവത്കരിക്കാൻ വലിയരീതിയിലുള്ള ശ്രമങ്ങളാണ് രാജ്യമെങ്ങും നടക്കുന്നത്. കോണ്‍ഗ്രസ് ഭരണമെന്നത് ബി.ജെ.പി ഭരണമെന്നായതല്ലാതെ നയങ്ങൾ മാറിയിട്ടില്ല. വര്‍ഗീയ ശക്തികള്‍ക്കെതിെര പ്രവര്‍ത്തിക്കുന്നവരോടൊപ്പം സഹകരിക്കാം. എന്നാല്‍, തെരഞ്ഞെടുപ്പ് സഖ്യത്തില്‍ അതു പറ്റില്ല. അഴിമതിവിരുദ്ധരെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോൾ അഴിമതി മാത്രമാണ് നടത്തുന്നത്. റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിലടക്കം പുറത്തുവന്ന അഴിമതി കഥകള്‍ ഞെട്ടിപ്പിക്കുന്നതാണ്. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തി പാര്‍ലമ​െൻററി സംവിധാനം തകര്‍ക്കാൻ ശ്രമിക്കുകയാണ്. ഇതിനെല്ലാം ബദല്‍ ഉയര്‍ന്നുവരണമെന്നും കോടിയേരി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.ജെ. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. എം.എം. ലോറന്‍സ്, ടി.സി. മാത്തുക്കുട്ടി, എ. ശ്രീകുമാര്‍, എം. വിജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.