വായന മത്സര വിജയികൾക്ക്​​ സൗജന്യ പഠനയാത്ര; വാഗ്​ദാനം നിറ​േവറ്റി സ്​കൂൾ അധികൃതർ

കൂത്താട്ടുകുളം: പുസ്തകങ്ങൾ വായിച്ച് കൂടുതൽ വായനക്കുറിപ്പ് എഴുതുന്നവർക്ക് സൗജന്യ പഠനയാത്ര. കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ കുട്ടികൾക്ക് മുന്നിൽ അധ്യാപകരും പി.ടി.എയും ഈ വർഷം മുന്നോട്ടുെവച്ച വാഗ്ദാനമാണിത്. ഈ ആശയം ഉൾക്കൊണ്ട് പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പുകൾ തയാറാക്കിയ കുട്ടികൾക്ക് അതിരപ്പിള്ളിയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 25 കുട്ടികൾ 100നും 200നും ഇടയിലും 102 പേർ 50നും 100നും ഇടയിലും 300 പേർ അമ്പതോളം പുസ്തകം വായിച്ച് കുറിപ്പ് തയാറാക്കി. 143 പേർ വിനോദയാത്രയിൽ പെങ്കടുത്തു. 100ൽ കൂടുതൽ പുസ്തകങ്ങൾ വായിച്ച 25 കുട്ടികളെയാണ് സൗജന്യമായി കൊണ്ടുപോയത്. ജൂൺ ഒന്നിന് തുടങ്ങിയ വായന മത്സരം ഡിസംബർ 31നാണ് അവസാനിച്ചത്. എല്ലാ മാസവും അവലോകനവും സമ്മാന വിതരണവും നടത്തി. ക്ലാസ് വായനശാല ശാക്തീകരണത്തിനായി നടത്തിയ പുസ്തക ശേഖരണയാത്ര 4500 പുസ്തകങ്ങളും 25 അലമാരകളും സ്കൂളിന് സമ്മാനിച്ചു. അമ്മവായന, നാട്ടുകാർ ഉപേക്ഷിക്കുന്ന പുസ്തകങ്ങൾ വാങ്ങാൻ പുസ്തകത്തൊട്ടിൽ, തുറന്ന വായനശാല, എന്നീ വിവിധ പദ്ധതികളും നടപ്പാക്കി. പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക ആർ. വത്സല ദേവി, പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ്, കൺവീനർ മല്ലിക എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.