നഗരസഭ കെട്ടിടത്തിലെ അനധികൃത വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിച്ചു

മൂവാറ്റുപുഴ: . സ്വയം ഒഴിവാകണമെന്ന് കാണിച്ച് നേരേത്ത നോട്ടീസ് നൽകിയിരുന്നു. സ്ഥാപന ഉടമകൾ നോട്ടീസ് അവഗണിച്ചതിനെത്തുടർന്നാണ് അധികൃതർ സ്ഥലത്തെത്തി ഒഴിപ്പിച്ചത്. ലത പാലത്തിന് സമീപത്തെ സ്ഥാപനങ്ങളാണ് റവന്യൂ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൂട്ടിയത്. ഒരുവർഷം മുമ്പ് കെട്ടിടത്തിന് ഫിറ്റ്നസില്ലെന്ന് എൻജിനീയർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് കെട്ടിടം ഒഴിയണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നൽകിയത്. എന്നാൽ, ഇതു ലംഘിച്ച് ഒരുവർഷമായി വാടക നൽകാതെ പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ യോഗത്തിൽ പ്രതിപക്ഷാംഗങ്ങൾ വിഷയം അവതരിപ്പിച്ചതോടെയാണ് സ്ഥാപനങ്ങൾ ഒഴിപ്പിക്കാൻ നടപടിയായത്. അതേ സമയം, ഇതേ കെട്ടിടത്തി​െൻറ താഴത്തെ നിലയിലെ ഫയർഫോഴ്സ് ഓഫിസ് മറ്റൊരിടത്തേക്ക് മാറ്റാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. നഗരസഭ ഹോമിയോ ആശുപത്രിക്ക് സമീപം ഭൂമി വിട്ടുനൽകിയിട്ടുണ്ടെങ്കിലും കെട്ടിടം നിർമിക്കാനുള്ള തുക ലഭ്യമായിട്ടില്ല. ഫയർഫോഴ്സ് ഓഫിസ് പ്രവർത്തിപ്പിക്കുന്നതിന് സ്ഥലസൗകര്യങ്ങൾ ഇവിടെയില്ലെന്ന കാരണം ചൂണ്ടികാട്ടിയാണ് ധനകാര്യവകുപ്പ് തുക അനുവദിക്കാത്തതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നിലവിൽ ഫയർഫോഴ്സ് പ്രവർത്തിക്കുന്ന നഗരസഭ വക കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിക്കാനുള്ള നടപടികൾ പൂർത്തിയാകുംവരെ ഇവിടെ തുടരാമെങ്കിലും നടപടി വേഗത്തിലായാൽ താമസിയാതെ കെട്ടിടം ഒഴിവാകേണ്ടിവരും. ഇക്കാര്യത്തിൽ അധികൃതർ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ മൂവാറ്റുപുഴ ഫയർഫോഴ്സി​െൻറ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.