മൂവാറ്റുപുഴ: കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പുരോഗമന കല സാഹിത്യ സംഘം മൂവാറ്റുപുഴ മേഖല കമ്മിറ്റി റാലിയും യോഗവും നടത്തി. 130 ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി കച്ചേരിത്താഴത്ത് സമാപിച്ചു. പ്രതിഷേധ യോഗം യു.ആർ. ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.ആർ. ജനാർദനൻ, പ്രസിഡൻറ് എ.എൽ. രാമൻകുട്ടി, എൻ.വി. പീറ്റർ, എം.എൻ. അരവിന്ദാക്ഷൻ, പി. അർജുനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.