പട്ടിമറ്റം കവലയിൽ സിഗ്​നൽ സ്​ഥാപിക്കണമെന്നാവശ്യം ശക്​തം

പട്ടിമറ്റം: തിരക്കേറിയ പട്ടിമറ്റം കവലയിൽ സിഗ്നൽ സംവിധാനം വേണമെന്ന ആവശ്യം ശക്തമായി. സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പട്ടിമറ്റത്തെ നാൽക്കവലയിൽ വാഹനങ്ങളെ നിയന്ത്രിക്കാൻ ട്രാഫിക് സംവിധാനംപോലും ഇല്ലാത്ത സ്ഥിതിയാണ്. പെരുമ്പാവൂർ, മൂവാറ്റുപുഴ, എറണാകുളം, കോലഞ്ചേരി പ്രദേശങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്ന കവലയാണിത്. കൂടാതെ നിർമാണ മേഖലയിലേക്ക് ആവശ്യമായ ക്രഷർ ഉൽപന്നങ്ങളുമായി ടിപ്പറുകളും ചീറിപ്പായുന്നു. രാവിലെയും വൈകീട്ടും നിരവധി സ്കൂൾ കുട്ടികൾ ഉൾപ്പെടെ കടന്നുപോകുന്ന ഇവിടെ അപകടങ്ങൾ പതിയിരിക്കുമ്പോഴും അതികൃതർ നടപടി സ്വീകരിക്കുന്നില്ലന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും തിരക്കേറുമ്പോൾ സ്കൂൾ കുട്ടികൾക്ക് സിഗ്നലിൽ നാട്ടുകാരാണ് സഹായമാകുന്നത്. ജങ്ഷനോട് ചേർന്ന് പട്ടിമറ്റം-കിഴക്കമ്പലം റോഡിൽ ജമാഅത്ത് സ്കൂളും, ആശുപത്രിയും പള്ളിയും സ്ഥിതിചെയ്യുന്ന പ്രദേശത്ത് സീബ്രലൈൻ സ്ഥാപിക്കണമെന്ന ആവശ്യത്തിനും പരിഹാരമായില്ല. കുട്ടികൾ ഉൾപ്പെടെ പലരും ഏറെനേരം കാത്തുനിന്നാണ് റോഡ് കുറുകെ കടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.