പെരുമ്പാവൂര്‍ ഫെസ്​റ്റിന് തുടക്കമായി

പെരുമ്പാവൂര്‍: വിദേശ, സ്വദേശ ഇനങ്ങളുടെ അക്വ- പെറ്റ്- ഓര്‍ക്കിഡ്- കാര്‍ഷികോൽപന്ന- കണ്‍സ്യൂമര്‍ ഗുഡ്‌സ് ഷോ പെരുമ്പാവൂരില്‍ ആരംഭിച്ചു. മൂവാറ്റുപുഴ എം.സി റോഡില്‍ റിലയന്‍സ് പമ്പിന് എതിര്‍വശത്തെ മൈതാനിയിലാണ് പ്രദര്‍ശനം. അലങ്കാര മത്സ്യങ്ങള്‍, ഓമനമൃഗങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, മൃഗപരിപാലന- വീട്ടാവശ്യ ഉപകരണങ്ങള്‍ തുടങ്ങിയവ പരിചയപ്പെടുത്തുകയും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയുമാണ് പ്രദര്‍ശന ലക്ഷ്യം. കുട്ടികള്‍ക്ക് ഉല്ലസിക്കാനും മൃഗ,- പക്ഷി രൂപങ്ങളെ അവയുടെ ശബ്ദത്തി​െൻറ അകമ്പടിയോടെ അടുത്തുകാണാനും അവസരമുണ്ട്. കുട്ടികള്‍ക്കുള്ള ബോട്ടിങ്ങാണ് മറ്റൊരു ആകര്‍ഷണം. അലങ്കാരമത്സ്യം, പ്രാവ്, പക്ഷി, അലങ്കാര കോഴി, നായ്, പൂച്ച എന്നിവയെ വളർത്തുന്നതിൽ താൽപര്യമുള്ളവർക്കായി ഇവയുടെ അപൂര്‍വ ഇനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നഴ്‌സറിയില്‍ അലങ്കാരച്ചെടികളും പൂച്ചെടികളും വിവധതരം മാവ്, പ്ലാവ്, തെങ്ങിന്‍ തൈകളും ഫലവൃക്ഷത്തൈകളും ലഭ്യമാണ്. പ്രവൃത്തിദിവസങ്ങളില്‍ ഉച്ചക്ക് രണ്ടുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശനം. ശനി, ഞായര്‍ ദിവസങ്ങളിലും പൊതുഅവധിദിനങ്ങളിലും രാവിലെ 11ന് പ്രദര്‍ശനം ആരംഭിക്കും. പ്രവേശനം പാസ് മൂലം. ആറുവയസ്സില്‍ താഴെയുള്ളവർക്ക് സൗജന്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.