കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം; പൊലീസ് നിസ്സംഗതക്കെതിരെ വ്യാപക പരാതി

മൂവാറ്റുപുഴ: ദിനേനയെന്നോണം കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമുണ്ടായിട്ടും മൂവാറ്റുപുഴ െപാലീസ് നിസ്സംഗത പുലർത്തുന്നതായി പരാതി. കഴിഞ്ഞ മൂന്നുദിവസങ്ങളായി നഗരത്തിലടക്കം മൂന്ന് തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങളാണ് നടന്നത്. ജനങ്ങളാകെ ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോഴും പ്രതികളെ കണ്ടെത്താൻ കഴിയാതെ െപാലീസ് നെട്ടോട്ടത്തിലാണ്. സംഭവം യാഥാർഥ്യമാണന്ന് കരുതാൻ തയാറാകാതെ െപാലീസ് പരാതിക്കാരെ കഷ്ടപ്പെടുത്തുകയാണന്ന ആരോപണവും ഉയരുന്നുണ്ട്. ബുധനാഴ്ച ചോദ്യം ചെയ്യാനെന്ന പേരിൽ പരാതിക്കാരെ വിളിച്ചുവരുത്തിയ െപാലീസ് മൂന്നുമണിക്കൂറോളമാണ് സ്റ്റേഷനിൽ ഇരുത്തിയത്. ചൊവ്വാഴ്ച ഒന്നര വയസ്സുകാരിയെ അമ്മയുടെ ൈകയിൽനിന്ന് തട്ടിയെടുക്കാൻ ശ്രമം നടന്ന സംഭവത്തിൽ പൊലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു. എന്നാൽ, ബുധനാഴ്ച രാവിലെയും കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. മൂന്നുമണിക്കൂറോളമാണ് പൊലീസ് ഇവരെ സ്റ്റേഷനിലിരുത്തിയത്. സംഭവം കെട്ടിച്ചമച്ചതാണെന്ന നിലയിൽ വരുത്തിത്തീർക്കാൻ പൊലീസുകാരിൽനിന്ന് ശ്രമം ഉണ്ടായതോടെ ഇവർ ഉന്നത ഉദ്യോഗസ്ഥനെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിച്ചതോടെയാണ് വീണ്ടും മൊഴിയെടുക്കാനും അന്വേഷണത്തിനും തയാറായത്. എന്നാൽ, തുടർച്ചയായ ദിവസങ്ങളിൽ നടന്ന തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങളിൽ പ്രതികളെ കണ്ടെത്താനുള്ള സൂചനകളൊന്നും െപാലീസിന് ലഭിച്ചിട്ടില്ല. സി.സി കാമറ ദൃശ്യങ്ങൾ പരിശോധിെച്ചങ്കിലും ഒന്നിനും വ്യക്തത വന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.