ലോറി കളവുപോയതായി പരാതി

കളമശ്ശേരി: സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ലോറിയും മൊബൈൽ ഫോണുകളും പണവും ലാപ്ടോപ്പും കളവുപോയതായി പരാതി. കളമശ്ശേരി എസ്.എസ് റോഡ് വേയ്സ് ഉടമ ശ്രീജിവ് ചന്ദ്ര‍​െൻറ ലോറിയാണ് കളവുപോയത്. ഒപ്പം ഇയാൾക്കൊപ്പം താമസിക്കുന്നവരുടെ രണ്ട് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും 2500 രൂപയും നഷ്ടമായതായാണ് കളമശ്ശേരി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഉച്ചക്ക് 2.15ഓടെയാണ് മോഷണം. ഇവരുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനാണ് മോഷ്ടിച്ചതെന്നുമാണ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.