അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നുള്ള സ്‌കില്‍സ് എക്‌സലന്‍സ് സെൻററില്‍ പി.എസ്.സി പരീക്ഷ പരിശീലന പരിപാടി പുതിയ ബാച്ച് ആരംഭിച്ചു. ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ അധ്യക്ഷത വഹിച്ചു. സ്‌കില്‍സ് എക്‌സലന്‍സ് സെൻറര്‍ കണ്‍വീനറും സ്ഥിരം സമിതി അധ്യക്ഷനുമായ ടി.എം. വര്‍ഗീസ് പ്രോജക്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് ഷേര്‍ളി ജോസ്, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയ രാധാകൃഷ്ണന്‍, ഫാക്കല്‍റ്റി തലവൻ പി.എസ്. പണിക്കര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിജു ഈരാളി, ഗ്രേസി റാഫേല്‍, അംഗങ്ങളായ ടി.പി. ജോര്‍ജ്, കെ.പി. അയ്യപ്പന്‍, എല്‍സി വര്‍ഗീസ്, വത്സ സേവ്യര്‍, റെന്നി ജോസ്, വനജ സദാനന്ദന്‍, ബി.ഡി.ഒ ടി.എസ്. രാധാമണി, ജി.ഇ.ഒ പി.ഡി. അശോകന്‍, അംഗന്‍വാടി സൂപ്പര്‍വൈസര്‍മാരായ എന്‍.പി. ശാന്തിനി, കെ.എം. നസീമ, പ്രോജക്ട് കണ്‍വീനര്‍ ടി.ആര്‍. ആശ എന്നിവര്‍ സംസാരിച്ചു. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 3.30 വരെയാണ് ക്ലാസ്. കേരള പബ്ലിക് സർവിസ് കമീഷന്‍ ഏപ്രിലിലും േമയിലും നടത്തുന്ന സെക്രേട്ടറിയറ്റ് അസിസ്റ്റൻറ്, കേരള പൊലീസ് കോണ്‍സ്റ്റബിള്‍, ബീറ്റ് ഫോറസ്റ്റര്‍ തുടങ്ങിയ തസ്തികയിലേക്കുള്ള പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പി.എസ്.സി പുതുതായി ഏര്‍പ്പെടുത്തിയ സിലബസ് പ്രകാരമാണ് ക്ലാസ്. ഫോൺ: 9400992595, 8592052589.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.