മഹിളപ്പടി പാലത്തിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു

പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ മഹിളപ്പടിയിലെ ഇടുങ്ങിയ പാലത്തിലൂടെയുള്ള ഗതാഗതം ദുഷ്കരമാകുന്നു. കോട്ടുവള്ളി- പറവൂർ പ്രധാന പാതയിലെ മഹിളപ്പടി കവലക്ക് സമീപമാണ് ഗതാഗതത്തിന് തടസ്സമായി വീതികുറഞ്ഞ പാലം സ്ഥിതി ചെയ്യുന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള ഇടുങ്ങിയ പാലത്തിൽ ഒരു ബസ് കടന്നുപോകാൻ മാത്രമുള്ള വീതിയാണുള്ളത്. ഇരുവശങ്ങളിലെയും റോഡി​െൻറ വീതി കൂട്ടിയെങ്കിലും പലം നവീകരിക്കാൻ നടപടി സ്വീകരിച്ചില്ല. ചെറിയപ്പിള്ളി പുഴയെയും ഏഴിക്കര പുഴയെയും ബന്ധിപ്പിക്കുന്നതരത്തിൽ കടന്നുപോകുന്ന ഇടത്തോടിന് കുറുകെയാണ് പാലം. പാലം തിരിച്ചറിയാനാവാത്ത നിലയിൽ ഇരുവശവും കാടുമൂടി കിടക്കുകയാണ്. അപകടകരമായ കൊടുംവളവിലാണ് പാലം സ്ഥിതിചെയ്യുന്നത്. സ്വകാര്യ ബസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങൾ കഷ്ടിച്ച് കടന്നുപോകുന്ന പാലത്തിലൂടെയുള്ള കാൽനടയും അപകടമായിരിക്കുകയാണ്. ആധുനിക രീതിയിൽ ടാറിങ് നടത്തുന്നതി​െൻറ ഭാഗമായി കോട്ടുവള്ളി-, പറവൂർ, ചെറിയപ്പിള്ളി, -തൃക്കപ്പുരം എന്നീ പ്രധാന റോഡുകളുടെ ഇരുവശവും സംരക്ഷണഭിത്തി കെട്ടുന്ന ജോലി നടന്നുവരുകയാണ്. പലഭാഗത്തും പഞ്ചായത്ത് അംഗങ്ങളുടെ ശ്രമഫലമായി പ്രദേശവാസികൾ വഴിക്കായി സ്ഥലം വിട്ടുനൽകുകയും ചെയ്തു. അതോടെ റോഡി​െൻറ വീതി ഇരട്ടിയായി. എന്നാൽ, മഹിളപ്പടി കവലക്ക് സമീപത്തെ ചെറിയപാലം മാത്രം പഴയ അവസ്ഥയിലാണ്. കാലപ്പഴക്കം മൂലം പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പാലത്തി​െൻറ അടിയിലെ കോൺക്രീറ്റ് കമ്പികൾ പുറത്തുവന്ന നിലയിലാണ്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലം ഇളകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. റോഡരികിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചാൽ മാത്രേമ വാഹന ഗതാഗതം സുഗമമാവുകയുള്ളൂ. എത്രയും പെട്ടെന്ന് പാലം വീതികൂട്ടി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധിച്ചു പറവൂർ: കവി കുരീപ്പുഴ ശ്രീകുമാറിനെ സംഘ്പരിവാറുകാർ ആക്രമിച്ചതിൽ സാഹിത്യ പ്രവർത്തക സഹകരണ സ്വാശ്രയസംഘം പ്രതിഷേധിച്ചു. നീണ്ടൂർ വിജയൻ അധ്യക്ഷത വഹിച്ചു. ജോസഫ് പനക്കൽ, കെ. ബാബു, പി.കെ. ഉണ്ണികൃഷ്ണൻ, ഡോ. രേഖ ദാസ്, സാജൻ പെരുമ്പടന്ന, ജോസ് ഗോതുരുത്ത്, വിവേകാനന്ദൻ മുനമ്പം, എൻ.എസ്. ഡെയ്സി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.