സീറോ മലബാർ സഭ ഭൂമിയിടപാടിൽ ​െപാലീസ്​ പ്രാഥമികാന്വേഷണം പൂർത്തിയാക്കി

കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമിയിടപാടിൽ കൊച്ചി സെൻട്രൽ െപാലീസ് പ്രാഥമികാന്വേഷണം പൂർത്തിയാക്കി. അന്വേഷണ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ െഎ.ജിക്ക് സമർപ്പിക്കും. ഇടപാട് സംബന്ധിച്ച രേഖകളും വിവരങ്ങളും ശേഖരിച്ച പൊലീസ്, കേസിൽ വിദഗ്ധ നിയമോപദേശം തേടും. ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ നിയമോപദേശം ആവശ്യമാണെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഭൂമിയിടപാട് അഴിമതിയിൽ സാജു വർഗീസി​െൻറ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് അങ്കമാലി സ്വദേശി മാർട്ടിൻ എറണാകുളം റേഞ്ച് െഎ.ജിക്ക് പരാതി നൽകിയത്. ഇേതതുടർന്നാണ് സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ, ഒത്തുതീർപ്പ്ശ്രമങ്ങളും ചൂടുപിടിച്ചിട്ടുണ്ട്. മാർട്ടിനെക്കൂടി പെങ്കടുപ്പിച്ച് രഹസ്യയോഗം നടത്താനാണ് സഭയിലെ ഉന്നതർ ഉേദ്ദശിക്കുന്നത്. പ്രശ്നം വേഗം ഒത്തുതീർക്കാൻ ശ്രമിക്കുന്നതിനിടെ സഭക്ക് തലവേദനയായിരിക്കുകയാണ് പുതിയ സംഭവവികാസങ്ങൾ. വസ്തുക്കച്ചവടക്കാർ തമ്മിെല പകയെ തൽപരകക്ഷികൾ ചൂഷണം ചെയ്യുകയാണെന്നും ഇത് ഒത്തുതീർപ്പ് ശ്രമങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേ ഉള്ളൂവെന്നും സഭാനേതൃത്വം കരുതുന്നു. ബുധനാഴ്ച ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ ചേർന്ന ഒൗദ്യോഗിക പക്ഷത്തി​െൻറ യോഗത്തിൽ 25ഒാളം പേർ പെങ്കടുത്തു. സിനഡുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ ആർച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി െവള്ളിയാഴ്ച തിരിച്ചെത്തിയശേഷം അങ്കമാലി കോക്കുന്ന് പള്ളിയിൽ വൈദിക​െൻറ സംസ്കാരച്ചടങ്ങിനായി എത്തുന്നുണ്ട്. തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ മെത്രാനായ മാര്‍ റാഫേല്‍ തട്ടിലടക്കമുള്ളവരും ഇൗ ചടങ്ങിൽ പെങ്കടുക്കുന്നുണ്ട്. ചടങ്ങിനുശേഷം വിഷയം ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. അന്നുതന്നെ ഇടനിലക്കാരനായ സാജു വർഗീസിനെക്കൂടി ഉൾപ്പെടുത്തി ബിഷപ് ഹൗസിൽ ഒൗദ്യോഗികപക്ഷം ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്. പ്രശ്നം രമ്യതയിൽ പരിഹരിക്കാനുള്ള സന്നദ്ധത സാജു വർഗീസും അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.