മൾട്ടിപ്ലക്‌സ് തിയറ്റർ: അപ്പീൽ 19ലേക്ക്​​ മാറ്റി

കൊച്ചി: എറണാകുളം എം.ജി റോഡിലെ സ​െൻറർ സ്‌ക്വയർ മാൾ മൾട്ടിപ്ലക്‌സ് തിയറ്ററി​െൻറ അനുമതിയുമായി ബന്ധപ്പെട്ട അപ്പീലിൽ ഹൈകോടതി ഫെബ്രുവരി 19ന് വാദം കേൾക്കും. 30 മീറ്റർ ഉയരത്തിന് മുകളിലുള്ള ഭാഗത്ത് പ്രവർത്തനാനുമതി നൽകാനാവുമോയെന്ന കാര്യത്തിൽ നിലപാടറിയിക്കാൻ മൂന്നുമാസം അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെെട്ടങ്കിലും സർക്കാർ എതിർകക്ഷിയായ സാഹചര്യത്തിൽ കോടതിതന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി വാദത്തിനായി മാറ്റുകയായിരുന്നു. തിയറ്ററിന് ഫയർ എൻ.ഒ.സി ഇല്ലെന്നതിനാൽ അനുമതി നിഷേധിച്ചതിനെതിരെ ഉടമകളായ പീവീസ് േപ്രാജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹരജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലാണ് പരിഗണനയിലുള്ളത്. കഴിഞ്ഞ നവംബറിൽ അപ്പീൽ പരിഗണിച്ചപ്പോഴാണ് പ്രവർത്തനാനുമതിയുമായി ബന്ധപ്പെട്ട് നിലപാടറിയിക്കാൻ ഡിവിഷൻ ബെഞ്ച് സർക്കാറിനോട് ആവശ്യപ്പെട്ടത്. കേരള മുനിസിപ്പൽ ബിൽഡിങ് ചട്ടത്തിൽ കെട്ടിടങ്ങൾക്ക് അനുമതി നൽകാവുന്ന ഉയരത്തെക്കുറിച്ച് പറയുന്നുണ്ടെന്ന് വാദം നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഇൗ നിർദേശം. ഉപാധികളില്ലാതെ പ്രവർത്തനത്തിന് അനുമതി നൽകണമോ, പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തി അനുമതി നൽകണമോ, ഏതെങ്കിലും തരത്തിൽ കെട്ടിടം ഉപയോഗിക്കാൻ അനുവദിക്കാനാവുമോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാനായിരുന്നു നിർദേശം. ആവശ്യമെങ്കിൽ ഇക്കാര്യം പരിശോധിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, കൂടുതൽ സമയം ആവശ്യമുണ്ടെന്ന സർക്കാർ നിലപാട് ബുധനാഴ്ച കേസ് പരിഗണിക്കവേ കോടതിയെ അറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.