അവർ ചൂളം വിളിക്കുന്നു 'റെക്കോഡിലേക്ക്'...

നെടുമ്പാശ്ശേരി: നൂറോളം പേർ ചൂളം വിളിക്കുകയാണ്. വെറുതെയല്ല, റെക്കോഡ് നേട്ടം സ്വന്തമാക്കാനാണ് ഈ ചൂളംവിളി. അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വിസിലേഴ്സ് അസോസിയേഷ​െൻറ സംസ്ഥാന ഘടകമാണ് ഈ മാസം 25ന് ദേശീയോദ്ഗ്രഥനം ഊട്ടിയുറപ്പിക്കുന്ന ഗാനങ്ങൾ ചൂളംവിളിയിലൂടെ അവതരിപ്പിക്കുന്നത്. ആലുവ ടൗൺഹാളിലാണ് 20 മിനിറ്റോളം നീളുന്ന പരിപാടി . ലിംക ബുക്ക് ഒാഫ് റെക്കോഡ്സി​െൻറ പ്രതിനിധികളും പങ്കെടുക്കും. 48 പേർ ചേർന്ന് ഇത്തരത്തിൽ ചൂളം വിളിച്ചതാണ് നിലവിലെ ലിംക ബുക്സിലെ റെക്കോഡ്. ചൂളംവിളിയിലൂടെ ഗാനങ്ങളും മിമിക്രികളും അവതരിപ്പിക്കുന്നവരാണ് സംഘടനയിലുള്ളത്. 10 മുതൽ 75 വയസ്സുവരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഇടക്കിടെ കൊച്ചിയിൽ യോഗം ചേർന്ന് ചൂളംവിളി പാട്ടുകളും മറ്റും അവതരിപ്പിക്കാറുണ്ട്. അടുത്തിടെ സ്വകാര്യ ചാനലുകളും ഇവരുടെ ചൂളംവിളി പാട്ടുകൾ സംേപ്രഷണം ചെയ്തതോടെയാണ് സംഘടന പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചത്. ജന്മനായുള്ള കഴിവാണ് ചൂളംവിളി സംഗീതമെന്ന് ഇവർ പറയുന്നു. സ്കൂൾതലത്തിൽ ചൂളംവിളി മത്സരം സംഘടിപ്പിക്കുക, ചൂളംവിളി മത്സരം സർക്കാർ തലങ്ങളിൽ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിക്കാനാണ് സംഘടനയുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.