കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിെൻറ ജില്ല സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാകും. നാലുദിവസം നീളുന്ന സമ്മേളനം മൂവാറ്റുപുഴയിലാണ് നടക്കുന്നത്. സമ്മേളന നഗരിയില്‍ ഉയര്‍ത്തുവാനുള്ള പതാക വഹിച്ചുള്ള ജാഥ ബുധനാഴ്ച തൃപ്പൂണിത്തുറ സ്റ്റാച്യൂ ജങ്ഷനില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ ഇടപ്പലക്കാട്ട് നേതൃത്വം നല്‍കും. വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങള്‍ക്കുശേഷം മൂവാറ്റുപുഴയില്‍ വ്യാഴാഴ്ച എത്തിച്ചേരും. തുടര്‍ന്ന് നേതൃസംഗമം നടക്കും. വ്യാഴാഴ്ച വൈകീട്ട് 3.30ന് നടക്കുന്ന പ്രവര്‍ത്തക സംഗമം പാര്‍ട്ടി നേതാവ് അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. 10ന് വനിത സമ്മേളനവും യുവജന സംഗമവും നടക്കും. വൈകീട്ട് നാലരക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംവിധായകന്‍ ജിത്തു ജോസഫ് ഉദ്ഘാടനം ചെയ്യും. 11ന് പ്രതിനിധി സമ്മേളനം ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്യും. പ്രവര്‍ത്തന റിപ്പോര്‍ട്ടിനും ചര്‍ച്ചകള്‍ക്കും ശേഷം തെരഞ്ഞെടുപ്പും നടക്കുമെന്ന് പാര്‍ട്ടി ജില്ല ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. സുനില്‍ ഇടപ്പലക്കാട്ട്, സാബു ചേരാനല്ലൂര്‍, എന്‍.പി. ആൻറണി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.