ആലപ്പുഴ: തണ്ണീർമുക്കം പാലം പൂർത്തിയാകുന്നതോടെ നിലവിൽ മറുകരയിലേക്ക് സഞ്ചരിക്കുന്നതിന് താൽക്കാലികമായി നിർമിച്ച മൺചിറ ടൂറിസത്തിെൻറ ഭാഗമായി നിലനിർത്തണമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു പറഞ്ഞു. മൺചിറമൂലം കായലിെൻറ നാശമായിരിക്കും ഫലമെന്നും അതിനാൽ മൺചിറ പൂർണമായും നീക്കണമെന്നും വാദങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഒരുപദ്ധതി നടപ്പാക്കുമ്പോൾ ജനങ്ങളെ ബോധവത്കരിക്കേണ്ടതും അവരുടെ പങ്ക് ഉറപ്പാക്കേണ്ടതുമുണ്ട്. എട്ടിന് രാവിലെ ഒമ്പതിന് തണ്ണീർമുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർമുക്കം ബണ്ട് സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കർഷകർ, ഉൾനാടൻ മത്സ്യത്തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവരെ നേരിൽക്കണ്ട് ചർച്ചചെയ്ത് ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.