വണ്ടി​േപ്പട്ട വാഹനങ്ങളുടെ ശവപ്പറമ്പാകുന്നു

മൂവാറ്റുപുഴ: നഗരസഭയുടെ കീഴിലെ എവറസ്റ്റ് കവലക്ക് സമീപമുള്ള വണ്ടിപ്പേട്ട പൊളിക്കുന്ന വാഹനങ്ങളുടെ ശവപ്പറമ്പായി മാറുന്നു. പരാതിയെത്തുടർന്ന് ഇവിടെ െവച്ച് വാഹനങ്ങൾ പൊളിക്കുന്നത് നിരോധിെച്ചങ്കിലും വീണ്ടും ഉപയോഗശൂന്യമായ വാഹനങ്ങൾ വണ്ടിപ്പേട്ടയിൽ കൊണ്ടുവന്ന് പൊളിക്കുന്നത് തുടരുകയാണ്. 15 വർഷം മുമ്പ് ടൂറിസ്റ്റ് ബസുകൾക്ക് പാർക്ക് ചെയ്യാനാണ് നഗരസഭ ഇവിടെ വണ്ടിപ്പേട്ട സ്ഥാപിച്ചത്. തൊഴിലാളികൾക്കുള്ള ശുചിമുറി, വിശ്രമ സങ്കേതം തുടങ്ങി എല്ലാം ഇതി​െൻറ ഭാഗമായി നിർമിച്ചിരുന്നു. എന്നാൽ, ഇ.ഇ.സി മാർക്കറ്റ് ബൈപാസ് റോഡിലെ പാർക്കിങ് ഒഴിവാക്കി ടൂറിസ്റ്റ് ബസുകളുടെ പാർക്കിങ് ഇങ്ങോട്ടു മാറ്റാൻ ഒന്നരപതിറ്റാണ്ട് പിന്നിട്ടിട്ടും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പലതവണ പ്രഖ്യാപനം നടന്നതല്ലാതെ നടപടിയായില്ല. വണ്ടിപ്പേട്ട പ്രവർത്തിക്കാതായതോടെ തൊഴിലാളികളുടെ വിശ്രമ സങ്കേതം കെ.എസ്.ഇ.ബിക്ക് വിട്ടുനൽകി. ഇപ്പോൾ അവിടെ കാവുങ്കര സെക്ഷൻ ഓഫിസാണ് പ്രവർത്തിക്കുന്നത്. ബാക്കിയുള്ള സ്ഥലത്തി​െൻറ ഒരുഭാഗം സ്വകാര്യ വാഹന പാർക്കിങ് കേന്ദ്രമായി. ബാക്കി ഭാഗമാണ് കണ്ടം ചെയ്യുന്ന വാഹനങ്ങളുടെ സൂക്ഷിപ്പുകേന്ദ്രമായത്. ഈ വാഹനങ്ങൾ പൊളിക്കാനും സ്ഥലം ഉപയോഗപ്പെടുത്തുന്നുണ്ട്. താലൂക്ക് ഹോമിേയാ ആശുപത്രി ഇതിന് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കോടികൾ മുടക്കി നിർമിച്ച വണ്ടിപ്പേട്ട വാഹനങ്ങളുടെ ശവപ്പറമ്പായി മാറ്റുന്നതിനെതിരെ പരാതിയുയർന്നതിനെ തുടർന്ന് പൊളിക്കാനുള്ള വാഹനങ്ങൾ ഇവിടെ തള്ളുന്നത് നഗരസഭ നിരോധിച്ചിരുന്നു. എന്നാൽ, വീണ്ടും വാഹനങ്ങൾ ഇവിടെ തള്ളാൻ തുടങ്ങിയിരിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.