വിഴിഞ്ഞം കരാർ: സി.എ.ജി ഇടപെടലി​െൻറ നിയമ സാധുതയെന്തെന്ന്​ ഹൈകോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സര്‍ക്കാറും അദാനി ഗ്രൂപ്പും ഒപ്പിട്ട കരാറുമായി ബന്ധപ്പെട്ട കംട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോർട്ടി​െൻറ നിയമപരമായ സാധുതയെന്തെന്ന് ഹൈകോടതി. സ്വകാര്യ സംരംഭകരുടെ പണമിടമാട് ഉണ്ടാകുന്ന കരാറുകളുടെ കാര്യത്തിൽ ഇടപെടാൻ സി.എ.ജിക്ക് ചട്ടപ്രകാരം അധികാരമുണ്ടോയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാൻ കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. കരാര്‍ സംസ്ഥാന താൽപര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന സി.എ.ജി റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍ മറ്റൊരു സ്വകാര്യ കമ്പനിയുമായി ഒപ്പിട്ട കരാർ സംബന്ധിച്ച സി.എ.ജിയുടെ കണ്ടെത്തലുകള്‍ എങ്ങനെയാണ് പരിഗണിക്കപ്പെടേണ്ടതെന്ന് തിങ്കളാഴ്ച കേസ് പരിഗണിക്കെവ വാക്കാല്‍ ആരാഞ്ഞ കോടതി സി.എ.ജിയുടെ പ്രവർത്തനം എന്ത് ചട്ടത്തി​െൻറ അടിസ്ഥാനത്തിലാണെന്നും ചോദിച്ചു. സി.എ.ജിയുടെ കണ്ടെത്തലുകളെ വിശുദ്ധ സത്യമായി കാണേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്നാണ് സി.എ.ജി റിപ്പോർട്ടി​െൻറ നിയമസാധുത വ്യക്തമാക്കി വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ രൂപവത്കരിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ സമിതിക്ക് ആറുമാസം കൂടി അനുവദിച്ചതായും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹരജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.