മുദ്രപ്പത്രവും റവന്യൂ സ്​റ്റാമ്പും കിട്ടാക്കനി: നിലവിലുള്ളത്​ വൈകാതെ തീരും

കൊച്ചി: റവന്യൂ സ്റ്റാമ്പിനും 50, 100 രൂപ മുദ്രപ്പത്രങ്ങൾക്കും സംസ്ഥാന വ്യാപകമായി നേരിടുന്ന ക്ഷാമം ജില്ലയെയും ബുദ്ധിമുട്ടിലാക്കുന്നു. കുറഞ്ഞ തുകയുടെ ഇടപാടുകൾക്കായി ഉയർന്ന വിലയുടെ മുദ്രപ്പത്രങ്ങൾ വാങ്ങേണ്ട അവസ്ഥയിലാണ് ആവശ്യക്കാർ. വീടും കെട്ടിടങ്ങളും വാടകക്ക് എടുക്കാനും വാടക പുതുക്കാനും 200 രൂപ മൂല്യം വരുന്ന മുദ്രപ്പത്രങ്ങളാണ് വേണ്ടത്. ഇതിനായി നൂറ് രൂപയുടെ രണ്ട് മുദ്രപ്പത്രങ്ങളാണ് ഉപയോഗിക്കാറ്. ജനന-മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും മറ്റുമായി അമ്പത് രൂപയുടെ മുദ്രപ്പത്രങ്ങളും ആവശ്യമാണ്. എന്നാൽ, ഇവ കിട്ടാതായതോടെ 500 രൂപയുടെ മുദ്രപ്പത്രങ്ങൾ വാങ്ങേണ്ട അവസ്ഥയിലാണ്. റവന്യൂ സ്റ്റാമ്പ് കിട്ടാക്കനിയായിട്ടും മാസങ്ങളായി. ജില്ല സ്റ്റാമ്പ് ഡിപ്പോയിൽ നിന്നുമാണ് സബ് ട്രഷറികളിലേക്ക് മുദ്ര പ്പത്രങ്ങൾ ലഭിക്കുന്നത്. നാസിക്കിലെ പ്രസിൽനിന്ന് തിരുവനന്തപുരത്തെ സ​െൻറർ സ്റ്റാമ്പ് ഡിപ്പോയിലേക്ക് മുദ്രപ്പത്രങ്ങളും റവന്യൂ സ്റ്റാമ്പുകളുമെത്താത്തതാണ് ക്ഷാമത്തിനു കാരണം. നിലവിൽ 100 രൂപയുടെ 15,000 മുദ്രപ്പത്രങ്ങളും അമ്പത് രൂപയുടെ 23,000 മുദ്രപ്പത്രങ്ങളും മാത്രമാണ് ജില്ല സ്റ്റാമ്പ് ഡിപ്പോയിൽ സ്റ്റോക്കുള്ളത്. ഇവ പതിമൂന്ന് സബ് ട്രഷറികളിലേക്ക് വിതരണം ചെയ്യേണ്ടതുണ്ട്. ഒരു ബണ്ടിലിൽ 500 എണ്ണമെന്ന കണക്കിൽ 1200 ബണ്ടിൽ മുദ്രപ്പത്രം എത്തിേക്കണ്ടിടത്ത് 2017 ഡിസംബർ 20ന് സ​െൻറർ സ്റ്റാമ്പ് ഡിപ്പോയിൽനിന്ന് നൂറ് രൂപയുടെ 200 ബണ്ടിൽ മുദ്രപ്പത്രങ്ങൾ മാത്രമാെണത്തിയത്. ഇതിനു ശേഷം വന്നിട്ടില്ല. ഇവ തീർന്നതോടെയാണ് മുദ്രപ്പത്ര ക്ഷാമം രൂക്ഷമായത്. നിലവിൽ ട്രഷറി ഡയറക്ടറുടെ നിർദേശ പ്രകാരം ഇടുക്കി, പാലക്കാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്ന് അമ്പതിേൻറയും നൂറിേൻറയും 20 ബണ്ടിൽ മുദ്രപ്പത്രങ്ങൾ വീതം എത്തിച്ച് താൽക്കാലിക പരിഹാരം കാണുകയാണ് ചെയ്യുന്നത്. അവിടങ്ങളിൽ ക്ഷാമം രൂക്ഷമാവുന്നതോടെ ആ വഴിയും അടയും. റവന്യൂ സ്റ്റാമ്പ് തീർന്നതോടെ കഴിഞ്ഞ വ്യാഴാഴ്ച ഇടുക്കിയിലെ രാജഗിരി സബ്ട്രഷറിയിൽനിന്ന് ഒരു ലക്ഷം റവന്യൂ സ്റ്റാമ്പുകൾ എത്തിച്ചിരുന്നു. ഒാരോ സബ് ട്രഷറിക്കും 64000 റവന്യൂ സ്റ്റാമ്പുകൾ വീതം നൽകിയിരുന്നിടത്ത് ഇപ്പോൾ 320 സ്റ്റാമ്പുകൾ വീതമുള്ള പത്ത് ഷീറ്റുകളായി 3200 സ്റ്റാമ്പുകളാണ് നൽകിയിരിക്കുന്നത്. ഇനി 58400 സ്റ്റാമ്പുകൾ മാത്രമാണ് ജില്ല സ്റ്റാമ്പ് ഡിപ്പോയിലുള്ളത്. ഇവയും അടുത്ത ആഴ്ചയോടെ തീരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.