ദേശീയ ജുജിത് സു ചാമ്പ്യൻഷിപ്: കേരളത്തിന് ഓവറോൾ കിരീടം

മട്ടാഞ്ചേരി: തേവര എസ്.എച്ച് കോളജിൽ നടന്ന മൂന്നാമത് ദേശീയ ജുജിത് സു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം. ആദ്യമായാണ് കേരളം ഓവറോൾ ചാമ്പ്യൻമാരാകുന്നത്. ഹരിയാനക്കാണ് രണ്ടാം സ്ഥാനം. മഹാരാഷ്ട്ര മൂന്നാമതെത്തി. സമാപന സമ്മേളനം ജൂജിത് സു സംസ്ഥാന അസോസിയേഷൻ പ്രസിഡൻറ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേശീയ അസോസിയേഷൻ സെക്രട്ടറി ജനറൽ സുരേഷ് ഗോപി അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലക്കപ്പിള്ളി, സംസ്ഥാന അസോ. സെക്രട്ടറി തസ്നി വർഗീസ്, ഡോ. കെ.എ. രാജു, രാജൻ വർഗീസ്, കെ.ജി. ഹനീഫ എന്നിവർ സംസാരിച്ചു. നടി ശ്വേത മേനോൻ സമ്മാനദാനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.