ആലപ്പുഴ: ജില്ലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാൻ റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൻ നിത അംബാനി എത്തി. ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് എൻ.ടി.പി.സി പമ്പിങ് ഹൗസിൽ പ്രവർത്തിക്കുന്ന ക്യാമ്പിലാണ് ഉച്ചക്ക് രേണ്ടാടെ നിത അംബാനിയും സംഘവും എത്തിയത്. ക്യാമ്പിലെ ചെറിയ കുഞ്ഞുങ്ങളെ താലോലിച്ചും സ്ത്രീകളോട് വിശേഷങ്ങൾ തിരക്കിയും ഒന്നര മണിക്കൂറോളം അവർ ചെലവഴിച്ചു. കുട്ടികൾ ക്യാമ്പിൽ വെച്ച് വരച്ച ചിത്രങ്ങൾ അവർക്ക് സമ്മാനമായി നൽകി. സന്തോഷത്തോടെ അവ സ്വീകരിച്ച് കുട്ടികേളാട് ഏറെ നേരം സംവദിച്ചാണ് നിത ക്യാമ്പ് വിട്ടത്. എല്ലാ കുട്ടികൾക്കും ബാഗും നോട്ട്ബുക്കും സമ്മാനമായി നൽകി. ക്യാമ്പിലെ പാചകപ്പുരയിലെത്തി സാമ്പാർ അടക്കമുള്ള വിഭവങ്ങൾ രുചിച്ചുനോക്കാനും മറന്നില്ല. മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ടീം ഉടമയായ അവർ കുട്ടികളോട് ഏത് ടീമാണ് ഏറ്റവും ഇഷ്ടം എന്ന് ആരാഞ്ഞു. ഒട്ടും ആലോചിക്കാതെ കേരള ബ്ലാസ്റ്റേഴ്സ് എന്ന് ഒരേ സ്വരത്തിൽ കുട്ടികൾ പറഞ്ഞപ്പോൾ നിങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ ആണ് ഇഷ്ടം എങ്കിൽ എനിക്കും കേരള ബ്ലാസ്റ്റേഴ്സിനെ ആണ് ഇഷ്ടമെന്ന് നിത പറഞ്ഞത് സദസ്സിൽ ചിരി പടർത്തി. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അദ്ഭുതത്തോടെയാണ് നോക്കിക്കണ്ടെതന്നും മത്സ്യത്തൊഴിലാളികളുടെ സേവനം മഹത്തരമാണെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിലെ എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും റിലയൻസ് ഫൗണ്ടേഷെൻറ പിന്തുണയും അവർ വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിേലക്ക് കൊടുത്ത 21 കോടി അടക്കം 71 കോടിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് റിലയൻസ് ഫൗണ്ടേഷൻ നടത്തുകയെന്നും അവർ അറിയിച്ചു. ഹെലികോപ്ടറിൽ എൻ.ടി.പി.സി ഗ്രൗണ്ടിലെത്തിയ നിത വൈകീട്ട് മൂന്നരയോടെ തിരുവനന്തപുരത്തേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.