മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഡോക്ടർ ഹെൽപ് ലൈൻ

കൊച്ചി: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്കായി ഓൺലൈൻ ടെലി മെഡിസിൻ കമ്പനി മലയാളം ഉൾപ്പെടെ ഭാഷകളിൽ ഹെൽപ് ലൈൻ ആരംഭിച്ചു. ഡോക്ടർ ഓൺലൈനി​െൻറ ഹെൽപ് ലൈൻ നമ്പറായ 88221 27127ൽ വിളിച്ചാൽ ചികിത്സ സംബന്ധമായ വിഷയങ്ങൾക്ക് മലയാളത്തിൽ ഡോക്ടർമാർ മറുപടി നൽകും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടർ ഓൺലൈൻസ് മെഡിക്കൽ സംബന്ധമായ പ്രശ്നങ്ങൾക്ക് ഓൺലൈനിലൂടെയും മൊബൈൽ വഴിയും സൗജന്യമായാണ് പരിഹാരം നൽകുന്നത്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ സേവനം ഉപയോഗപ്പെടുത്താം. www.docoonline.com ലൂടെയും കൺസൾട്ടിങ് നേടാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.