ഫൈജുദ്ദീൻ
Posted On
date_range Updated On
date_range കവർച്ചക്കേസിൽ അസം സ്വദേശി പിടിയിൽ
പട്ടിമറ്റം: കവർച്ചക്കേസിൽ അസം സ്വദേശി അറസ്‌റ്റിൽ. അസം സിമലുഗുരി ഫൈജുദ്ദീനെ (23)യാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ കന്യാകുമാരി സ്വദേശി വാടകക്ക് താമസിക്കുന്ന പട്ടിമറ്റം ഭണ്ഡാരക്കവലയിലുള്ള വാടക മുറിയിൽനിന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടത്തിയത്.
എട്ട് പവൻ സ്വർണാഭരണങ്ങളും 1,20,000 രൂപയും സ്കൂട്ടറിന്‍റെ ആർ.സി ബുക്കും ഒപ്പിട്ട് വെച്ചിരുന്ന ചെക്ക് ലീഫുമാണ് മോഷ്ടിച്ചത്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എസ്. ശിവലാൽ, എസ്.ഐ എം. അഭിജിത്, എ.എസ്.ഐ എ.ഐ. നാദിർഷ, എസ്.സി.പി.ഒ പി.എ. റിഷാദ്, സി.പി.ഒമാരായ ഒ.എസ്.ബി ബിൻരാജ്, എ.ബി. ഗോപാലൻ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.