കൊച്ചി: പ്രളയദുരന്തം ബാധിച്ച പ്രദേശങ്ങളിലെ ജലസ്രോതസ്സുകളില്‍നിന്ന് എടുക്കുന്ന കുടിവെള്ളത്തിെൻറ ഗുണമേന്മ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) സൗജന്യമായി പരിശോധിക്കാം. കുഫോസിെൻറ ജല-മണ്ണ് ലബോറട്ടറിയാണ് പൊതുജനങ്ങള്‍ക്ക് ഈ സൗകര്യമൊരുക്കുന്നത്. ഈ മാസം 27 മുതല്‍ പരിശോധനക്കുള്ള ജല സാംപിള്‍ സ്വീകരിക്കും. 24 മണിക്കൂറിനകം പരിശോധനഫലം ലഭിക്കും. കുഫോസിെൻറ പനങ്ങാെട്ട പ്രധാന കാമ്പസിലാണ് പരിശോധനക്ക് ജല സാംപിള്‍ എത്തിക്കേണ്ടത്. പൊതുകുളം, നദി, തടാകങ്ങള്‍ എന്നിവയുടെ രാസഘടനയില്‍ ഉണ്ടായ മാറ്റങ്ങള്‍ പരിശോധിക്കാനും പ്രതിവിധികള്‍ കണ്ടെത്താനുള്ള സംവിധാനവും കുഫോസില്‍ ലഭ്യമാണ്. യാത്രസൗകര്യം ഒരുക്കിയാല്‍ കേരളത്തില്‍ എവിടെയും കുഫോസിലെ ശാസ്ത്രസംഘം എത്തി സൗജന്യമായി പരിശോധന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് കുഫോസിലെ ശാസ്ത്രജ്ഞരെ ബന്ധപ്പെടുക- ഡോ.ടി.വി. ശങ്കര്‍ (9446467185), ഡോ. അനു ഗോപിനാഥ് (9446838319), ജനസ് മാത്യു (9526735671).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.