കൊച്ചി: ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളിലൊന്നും ഇന്ത്യയിലെ വളര്‍ന്നു വരുന്ന ആരോഗ്യ സേവന ദാതാവുമായ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ 2018 ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. വിപണി വിഹിതത്തിെൻറ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സേവന ദാതാവായ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ 2018 ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ 20 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. 2017 ല്‍ ഇതേ കാലയളവില്‍ ഉണ്ടായ 80 കോടിയുടെ നഷ്ടത്തെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 125 ശതമാനം വര്‍ധനവാണിത് സൂചിപ്പിക്കുന്നത്. പ്രളയ ദുരിതാശ്വാസം: എറണാകുളം പ്രസ്‌ക്ലബും വിവോ മൊബൈൽസും കൈകോർക്കുന്നു കൊച്ചി: പ്രളയത്തിൽ ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിനായി എറണാകുളം പ്രസ്‌ക്ലബും വിവോയും കൈകോർക്കുന്നു. രണ്ടുഘട്ടങ്ങളായി നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അൻപത് ലക്ഷം രൂപയുടെ അവശ്യ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ മുപ്പത് ലക്ഷം രൂപയുടെ അരിയും അവശ്യ സാധനങ്ങളും വിതരണം ചെയ്യും. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കെടുതി അനുഭവിക്കുന്ന മേഖലകളിലും കുട്ടനാട്ടിലുമായാണ് സഹായഹസ്തമെത്തിക്കുന്നത്. രണ്ടാം ഘട്ട സഹായമായി ക്യാമ്പുകളിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നവർക്ക് ക്ലീനിങ് സാമഗ്രികൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യും. ഇരുപത് ലക്ഷം രൂപയുടെ ഉൽപന്നങ്ങളാണ് വിതരണം ചെയ്യുന്നത്. അർഹരായവർക്ക് സഹായം എത്തിക്കുന്നതിന് പ്രസ്ക്ലബിെൻറ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ മേൽനോട്ടം വഹിക്കുമെന്ന് പ്രസ്‌ക്ലബ് പ്രസിഡൻറ് ഡി. ദിലീപ്, സെക്രട്ടറി സുഗതൻ പി. ബാലൻ എന്നിവർ അറിയിച്ചു. ആഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 22 വരെ വിൽപന നടത്തുന്ന വിവോ മൊബൈലുകളിൽ ഓരോ മൊബൈലിൽ നിന്നും അൻപത് രൂപ വീതം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കുമെന്ന് വിവോ ബിസിനസ് ഓപറേഷൻസ് എ.ജി.എം. ബൈജു മാത്യു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.