കൊച്ചി: എം.ഇ.എസ് ജില്ല കമ്മിറ്റി നടപ്പാക്കിവരുന്ന സൗജന്യ ഭവനപദ്ധതിയായ ബൈത്തുന്നൂറിെൻറ അഞ്ചാമത് വീടിെൻറ താക്കോൽദാനം കലൂർ മുസ്ലിം ജമാഅത്ത് ഖാദി അൽഹാജ് സലാഹുദ്ദീൻ ബുഖാരി തങ്ങൾ നിർവഹിച്ചു. എളമക്കര കുട്ടിനി ഹൗസിൽ പരേതനായ മൊയ്തീെൻറ ഭാര്യ സുൽഫത്തിനും കുടുംബത്തിനും വേണ്ടിയാണ് വീട് കൈമാറിയത്. കലൂർ മുസ്ലിം ജമാഅത്ത് ഖതീബ് പി. അഷറഫ് സഖാഫി യോഗം ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ജില്ല സെക്രട്ടറി എം.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ല വൈസ് പ്രസിഡൻറ് വി.യു. ഹംസേക്കായ, കണയന്നൂർ താലൂക്ക് സെക്രട്ടറി സി.എ. അബ്ദുൽ ലത്തീഫ്, ജോയൻറ് സെക്രട്ടറി എം.എം. സലീം, ജില്ല കമ്മിറ്റി അംഗം എം.ബി. സിദ്ദീഖ്, താലൂക്ക് കമ്മിറ്റി അംഗം പി.എ. വിജാസ്, കലൂർ യൂനിറ്റ് പ്രസിഡൻറ് പി.എ. അബ്ദുൽ സത്താർ, സെക്രട്ടറി അഴീക്കകത്ത് ശ്യാം ഇബ്രാഹിം, കൊച്ചി നഗരസഭ കൗൺസിലർ വി.ആർ. സുധീർ, ട്രഷറർ കെ.എം. ഇക്ബാൽ, സുഹൈൽ ബുഖാരി കാമിൽ സഖാഫി, നൗഫൽ ബാഖവി, വി.എ. കലീൽ, നിർമാണ കമ്മിറ്റി കൺവീനർ കൈപ്പിള്ളിൽ റഹീം, ട്രഷറർ കെ.എ. ഉമ്മർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.